ഗവര്‍ണറെ നീക്കണം എന്ന പ്രതിപക്ഷ പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കാനാവില്ല: മന്ത്രി എ.കെ. ബാലന്
ഗവര്‍ണറും സര്‍ക്കാരുമായുള്ള ബന്ധം അലങ്കോലമാക്കാന്‍ ആരും നോക്കേണ്ട എന്നും മന്ത്രി എ.കെ ബാലന് പറഞ്ഞു

എ.കെ. ബാലൻ
- News18 Malayalam
- Last Updated: January 29, 2020, 7:17 AM IST
ഗവര്‍ണറെ നീക്കണം എന്ന പ്രതിപക്ഷ പ്രമേയം ഈ സമ്മേളനകാലത്ത് അവതരിപ്പിക്കാന്‍ അനുവദിക്കാനാവില്ലെന്ന് മന്ത്രി എ.കെ. ബാലന്. സഭയുടെ ഈ സമ്മേളനകാലത്തേക്കുള്ള നടപടികള്‍ നേരത്തെ തീരുമാനിച്ചു കഴിഞ്ഞു. സര്‍ക്കാരിന്റെ സമ്മതമില്ലാതെ ഒരു വിഷയവും അവതരിപ്പിക്കാന്‍ കഴിയില്ല. കാര്യോപദേശക സമിതിയും സര്‍ക്കാര്‍ തീരുമാനത്തിന് അപ്പുറം പോകില്ല. പ്രതിപക്ഷത്തിന് നോട്ടീസ് നല്‍കുന്നതിന് തടസ്സമില്ലെങ്കിലും അവതരിപ്പിക്കാന്‍ ഈ സമ്മേളനകാലത്ത് കഴിയില്ല എന്നും മന്ത്രി ബാലന് വ്യക്തമാക്കി.
ഗവര്‍ണറും സര്‍ക്കാരുമായുള്ള ബന്ധം അലങ്കോലമാക്കാന്‍ ആരും നോക്കേണ്ട എന്നും മന്ത്രി എ.കെ ബാലന് പറഞ്ഞു. പ്രമേയം കൊണ്ടുവന്ന് സര്‍ക്കാരിന് ചെക്ക് വയ്ക്കാന്‍ ആരേയും അനുവദിക്കില്ല. പൊതുവികാരം ഇടതുമുന്നണിക്ക് അനുകൂലമാകുന്നതുകണ്ടുള്ള പ്രതിപക്ഷ നീക്കമാണ് ഗവര്‍ണര്‍ക്കെതിരായ പ്രമേയമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ ആഗ്രഹത്തിന് അനുസരിച്ചാണ് ഗവര്‍ണര്‍ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് തടഞ്ഞത്. മൂന്നുനേരം ഗവര്‍ണറുടെ അടുത്തുപോയിട്ട് ഗവര്‍ണര്‍ക്കെതിരേ സംസാരിക്കുകയാണ്. സര്‍ക്കാരും ഗവര്‍ണറും ഭരണഘടനാ ബാധ്യത നിര്‍വഹിക്കുമെന്നും ആശങ്കപ്പെടുന്നതൊന്നും സംഭവിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഗവര്‍ണറും സര്‍ക്കാരുമായുള്ള ബന്ധം അലങ്കോലമാക്കാന്‍ ആരും നോക്കേണ്ട എന്നും മന്ത്രി എ.കെ ബാലന് പറഞ്ഞു. പ്രമേയം കൊണ്ടുവന്ന് സര്‍ക്കാരിന് ചെക്ക് വയ്ക്കാന്‍ ആരേയും അനുവദിക്കില്ല. പൊതുവികാരം ഇടതുമുന്നണിക്ക് അനുകൂലമാകുന്നതുകണ്ടുള്ള പ്രതിപക്ഷ നീക്കമാണ് ഗവര്‍ണര്‍ക്കെതിരായ പ്രമേയമെന്നും മന്ത്രി പറഞ്ഞു.