നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala Rains | കോഴിക്കോട് ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദേശം

    Kerala Rains | കോഴിക്കോട് ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദേശം

    കേന്ദ്ര കാലാവസ്ഥാവകുപ്പ് കോഴിക്കോട് ജില്ലയില്‍ നവംബര്‍ നാലു വരെ അതിശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്.

    Rain Alert

    Rain Alert

    • Share this:
      കോഴിക്കോട്: കോഴിക്കോട്(Kozhikode) ജില്ലയില്‍ കനത്ത മഴയെതുടര്‍ന്ന്(Heavy Rain) ഓറഞ്ച് അലര്‍ട്ട്(Orange Alert) പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കേന്ദ്ര കാലാവസ്ഥാവകുപ്പ് കോഴിക്കോട് ജില്ലയില്‍ നവംബര്‍ നാലു വരെ അതിശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. തൊട്ടില്‍പാലം - വയനാട് റോഡ് വഴിയുള്ള അടിയന്തര ആവശ്യങ്ങള്‍ക്കല്ലാത്ത യാത്രകള്‍ നിരോധിച്ചതായി ജില്ലാകളക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കുകയായിരുന്നു.

      തൊട്ടില്‍പാലം വയനാട് റോഡില്‍ മഴപെയ്ത് പല സ്ഥലങ്ങളിലും ടാറിംഗ് പൊട്ടിപൊളിഞ്ഞതിനാലും ഈ ഭാഗങ്ങളില്‍ മഴ തുടര്‍ന്നാല്‍ പലഭാഗങ്ങളിലും മരങ്ങളും വലിയപാറക്കല്ലുകളും എത് നിമിഷവും റോഡിലേക്ക് വീഴാന്‍ സാധ്യതയുള്ളതിനാലുമാണ് നടപടി.

      മലയോര മേഖലകളില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

      അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മലയോര മേഖലകളിലേക്കും പ്രത്യേകിച്ച് ചുരത്തിലേക്കുമുള്ള യാത്രകളും രാത്രി യാത്രകളും പരമാവധി ഒഴിവാക്കുകയും ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു. ജില്ലയില്‍ നവംബര്‍ 2,3,4 തീയതികളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

      Also Read-Kerala Rains | കോഴിക്കോട് ജില്ലയില്‍ കനത്ത മഴ; രണ്ടിടത്ത് മണ്ണിടിച്ചില്‍

      കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ പ്രദശങ്ങളിലെ താഴ്ന്ന ഇടങ്ങള്‍ വെള്ളത്തിനടിയിലായി. വനാതിര്‍ത്തിയില്‍ ഉരുള്‍ പൊട്ടലുണ്ടായെന്ന് ആശങ്ക. മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടിവാരം ടൗണില്‍ വലിയ തോതില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായെന്നാണ് വിവരം.

      നഗരത്തിലെ കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. അടിവാരം ടൗണില്‍ വെള്ളപ്പൊക്കമുണ്ടായതോടെ കോഴിക്കോട് വയനാട് ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു.
      Published by:Jayesh Krishnan
      First published:
      )}