തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിലും നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ മേഖല രൂപംകൊണ്ടതാണ് മഴ ശക്തമാകാൻ കാരണം. ഇത് 29ന് കന്യാകുമാരി മേഖലക്ക് മുകളിലായി കൂടുതൽ ശക്തി പ്രാപിക്കാനും 31 ന് ലക്ഷദ്വീപ്- മാലദ്വീപ് മേഖലക്ക് മുകളിലായി അതിതീവ്ര ന്യൂനമർദ്ദമാകാനും സാധ്യതയുണ്ട്. ഈ ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ കേരള ലക്ഷദ്വീപ് തീരത്തിനിടയിൽ വരും മണിക്കൂറുകളിൽ കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
Also Read- പാലക്കാട് അഗളിയിൽ മൂന്നു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടുതുലാവർഷവും ന്യൂനമർദ സ്വാധീനവും കാരണം അടുത്ത ദിവസങ്ങളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായതോ ശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്.അടുത്ത 5 ദിവസത്തേക്കുള്ള മഴ സംബന്ധിച്ചുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജില്ലാതല പ്രവചനം
ഇങ്ങനെ-
ഓറഞ്ച് അലെർട്ട്-ഒക്ടോബർ 29നും 30നും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ.
മഞ്ഞ അലർട്ട്-ഒക്ടോബർ 28ന് തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട ജില്ലകളിൽ
29 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ
30 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം ജില്ലകളിൽ.
31 ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,തൃശ്ശൂർ ജില്ലകളിൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.