തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറയിപ്പുണ്ട്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഇടുക്കി ജില്ലയിലുമാണ് ഓറഞ്ച് അലർട്ട്. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.
ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2022 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/.../Orange-Book-of-Disaster... ഈ ലിങ്കിൽ ലഭ്യമാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റെർ പേജുകളും പരിശോധിക്കുക.
പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.
കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
Also Read-
കേരളത്തിൽ മങ്കിപോക്സ്? രോഗലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ
വടക്കൻ കേരളത്തിൽ ഇന്നലെ അർധരാത്രി മുതൽ കനത്ത മഴയാണ്. കണ്ണൂർ കുന്നോത്ത് പീടിക ഭാഗത്ത് ഉണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായി. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടു പറ്റി. മരങ്ങളും വൈദ്യുതി തൂണുകളും റോഡിൽ കടപുഴകി വീണതിനാൽ റോഡ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം പൂർണമായി തടസ്സപ്പെട്ടു.
കക്കയം അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ഒരു ഷട്ടർ ഇന്നലെ രാത്രി 8 മണിയോടെ 15 സെന്റീമീറ്റർ ഉയർത്തി വെള്ളം തുറന്ന് വിടുന്നതിനാൽ കുറ്റ്യാടി പുഴയിൽ ജലനിരപ്പ് ഉയരാൻ ഇടയുണ്ട്. തീരവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി. ജില്ലയിൽ കടലും പലയിടത്തും പ്രക്ഷുബ്ധമായതിനാൽ മത്സ്യ തൊഴിലാളികളും ജാഗ്രത പാലിക്കണം.
കനത്ത മഴയെ തുടർന്ന് ചാലിയാറിലെ ജലനിരപ്പ് ഉയർന്നു. ദിവസങ്ങൾക്ക് മുമ്പ് ചാലിയാറിലെ ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ 15 ഷട്ടറും തുറന്നിരുന്നങ്കിലും കനത്ത മഴയിൽ ജലനിരപ്പ് ഉയരുകയാണ്. വാഴക്കാട് വാഴയൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. വാഴക്കാട് എടശേരികുന്ന് റോഡ് വെള്ളത്തിൽ മുങ്ങി.
മതിയംകല്ലിങ്ങൽ ,തിരുവാലൂർ റോഡും വെള്ളം കയറനായിട്ടുണ്ട്. ചെറുവട്ടൂർ മുജാഹിദ് പള്ളിയിലും വെള്ളം കയറി .രാവിലെ പത്ത് മണിക്കും ജലനിരപ്പ് ഉയരുന്നുണ്ടങ്കിലും ആശങ്കപ്പെടേണ്ട അവസ്ഥ ഇല്ല. വാഴയൂർ പഞ്ചായത്തിലെ പുഞ്ചപ്പാടത്ത് വെള്ളം കയറിയിട്ടുണ്ടങ്കിലും റോഡിൽ എവിടെയും വെള്ളം കയറിയിട്ടില്ല. വാഴക്കാട് വാഴയൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ വ്യാപക കൃഷിനാശമാണ് സംഭവിച്ചത്. ജാഗ്രത പുലർത്തണമെന്ന് കൊണ്ടോട്ടി തഹസിൽദാർ പി. അബൂബക്കർ അറിയിച്ചു.
ഗൂഡല്ലൂർ, നാടുകാണി ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നതായി ഗൂഡല്ലൂർ റവന്യൂ അധികൃതർ അറിയിച്ചു. പുന്നപ്പുഴയിലും കാരക്കോടൻ പുഴയിലും കലക്കൻ പുഴയിലും വെള്ളം ഉയരാൻ സാധ്യത ഉണ്ട് . ഈ നദികളിൽ ജലനിരപ്പ് ഉയരുന്നതോടെ ചാലിയാറിലും ജലനിരപ്പ് ഉയരും. മേൽ പുഴയോരങ്ങളിൽ താമസിക്കുവർ ജാഗ്രത പാലിക്കേണ്ടതാണ് എന്നും നാടുകാണി ചുരം വഴിയുള്ള യാത്ര കഴിവതും ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.