തിരുവനന്തപുരം: സംസ്ഥാനത്ത് അതി ശക്തമായ മഴ ഇന്നും തുടരും. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
കാസർഗോഡ് ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്ക്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുകയും ജില്ലയിലെ പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. കോളേജുകൾക്ക് അവധി ബാധകമല്ല.
Also Read-
പിണറായി വിജയൻ 'ഗ്ലോറിഫൈഡ് കൊടി സുനി'; 'എനിക്കറിയാവുന്ന പോലെ മറ്റാർക്കാണ് അറിയാൻ കഴിയുക'!; കെ സുധാകരൻജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ ചൈത്രവാഹിനി പുഴ കരകവിഞ്ഞൊഴുകുകയാണ്. ചെങ്കള പഞ്ചായത്തിൽ ഏഴാം വാർഡിൽ നെല്ലിക്കട്ടയിൽ വെള്ളത്താൽ ചുറ്റപ്പെട്ട കുടുംബത്തെ കാസർഗോഡ് അഗ്നിശമന രക്ഷാസേന പുറത്തെത്തിച്ചു.
ചൈത്രവാഹിനി പുഴ കര കവിഞ്ഞ് ഭീമനടി നന്മ പാലിയേറ്റീവ് കെയർ സൊസൈറ്റി കെട്ടിടത്തിലേക്ക് വെള്ളം കയറി.
അടുത്ത 5 ദിവസങ്ങളിൽ ഗുജറാത്ത്, കൊങ്കൺ, ഗോവ, മധ്യമഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, യാനം, തെലങ്കാന, തീരദേശ, ദക്ഷിണ കർണാടക, കേരളം, മാഹി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.