നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Kerala Rain LIVE Updates| സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് പിൻവലിച്ചു; 12 ജില്ലകളിൽ യെല്ലോ അലർട്ട്

  പത്തനംതിട്ട കക്കി -ആനത്തോട് ഡാമില്‍ വീണ്ടും റെഡ് അലര്‍ട്ട്

 • News18 Malayalam
 • | October 29, 2021, 13:21 IST
  facebookTwitterLinkedin
  LAST UPDATED A MONTH AGO

  AUTO-REFRESH

  HIGHLIGHTS

  13:16 (IST)

  നവംബർ 1 വരെ ഒറ്റപ്പെട്ട ശക്തമായ മഴ 

  13:11 (IST)

  12 ജില്ലകളിൽ ഇന്ന് യെലോ അലേർട്ട്


  13:10 (IST)

  ആറ് ജില്ലകളിൽ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് പിൻവലിച്ചു 

  11:42 (IST)

  ശ്രീലങ്കൻ തീരത്ത് നിലനിൽക്കുന്ന ബംഗാൾ ഉൾക്കടൽ ന്യൂനമർദം പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ രണ്ടോടെ അറബിക്കടലിൽ പ്രവേശിച്ചേക്കും.

  11:38 (IST)

  കേരള ലക്ഷദീപ്-  തീരങ്ങളിൽ ഞായറാഴ്ച്ച വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. 

  11:7 (IST)


  മലയോര മേഖലകളിൽ മഴ കനത്തേക്കും. ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 

  11:3 (IST)


  എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ അലർട്ട്.

  11:2 (IST)


  തെക്കൻ കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 

  11:2 (IST)

  ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യമുണ്ടായാൽ എല്ലാ ഒരുക്കങ്ങളും സജ്ജമാണ്.. ദുരന്തനിവാരണ സേനാംഗങ്ങൾ അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്... 

  11:1 (IST)

  ദുരിതാശ്വാസ ക്യാംപുകൾ സജ്ജമെന്ന് പീരുമേട് എംഎൽഎ വാഴൂർ സോമൻ.. നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം ന്യൂസ് 18നോട് പറഞ്ഞു.

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് പിൻവലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ആറ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 1 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടർന്നേക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

  മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾ ഉയർത്തി. 7. 29നാണ് 3, 4 ഷട്ടറുകൾ 35 സെന്റീമീറ്റർ വീതം തുറന്നത്. 534 ഘനയടി വെള്ളമാണ് ഇതിലൂടെ തുറന്നുവിടുന്നത്.

  ഡാമിലെ ജലനിരപ്പ് 138 അടിയായി നിജപ്പെടുത്തുകയാണ് ലക്ഷ്യം. മന്ത്രിമാരായ റോഷി അഗസ്റ്റിന്റെയും കെ രാജന്റെയും സാന്നിധ്യത്തിലാണ് സ്പിൽവേ ഷട്ടറുകൾ തുറന്നത്.

  ഡാം തുറന്നതോടെ പെരിയാറിൽ ജലനിരപ്പ് അറുപത് സെന്റീമീറ്ററോളം ഉയർന്നേക്കും. പെരിയാറിന്റെ തീരങ്ങൾ ജാഗ്രതയിലാണ്. 350 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ദുരന്തനിവാരണസേനയടക്കം പ്രദേശത്തുണ്ട്.
  )}