നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rains| ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  Kerala Rains| ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  പലയിടത്തും ഒറ്റപ്പെട്ട ഇടിയോടികൂടിയ മഴയ്ക്കും സാധ്യതതയുണ്ട്.

  കേരളത്തിൽ കനത്ത മഴ

  കേരളത്തിൽ കനത്ത മഴ

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് (Kerala)ഇന്നു ശക്തമായ മഴ (heavy rain alert) ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് (Orange Alert)പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടത്തും ഒറ്റപ്പെട്ട ഇടിയോടികൂടിയ മഴയ്ക്കും സാധ്യതതയുണ്ട്.

   ഇന്നലെ രാത്രിയിൽ വടക്കൻ ജില്ലകളിലുൾപ്പെടെ പരക്കെ ശക്തമായ മഴ പെയ്തെങ്കിലും പുലർച്ചെ മഴയ്ക്ക് ശമനമുണ്ട്. ഇടുക്കിയിൽ പുലർച്ചെ വരെ ശക്തമായ മഴ പെയ്തു.

   മഴ ശക്തമായതോടെ ഇടുക്കി ഡാമിലെ ജലനിരപ്പും ഉയരുകയാണ്. കല്ലാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തി. കോട്ടയത്തെ മലയോരമേഖലകളിലും മഴ ശക്തമായിരുന്നു. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുമെന്നതിനാൽ തീരത്തെ പഞ്ചായത്തുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

   അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടികൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ വരുന്ന നാല് ദിവസം ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

   Also Read-മഴക്കെടുതിയിൽ ഒക്ടോബർ 12 മുതൽ 20 വരെ 42 മരണം: മുഖ്യമന്ത്രി പിണറായി വിജയൻ

   മലപ്പുറം ജില്ലയിൽ മഴയ്ക്ക് ശമനമുണ്ട്. ഇന്നലെ രാത്രി ശക്തമായ മഴ എവിടെയും ഉണ്ടായില്ല. വഴിക്കടവ് മേഖലയിൽ തോട് നിറഞ്ഞ് കയറിയ വെള്ളം ഇറങ്ങി തുടങ്ങി. ചെറിയ ഉരുൾ പൊട്ടൽ ഉണ്ടായ പെരിന്തൽമണ്ണ താഴേക്കോട് മാട്ടറക്കലിലും സ്ഥിതി നിയന്ത്രണ വിധേയമാണ്. ഇവിടെ നിന്ന് ജനങ്ങളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റി.

   മേഖലയിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. അരക്കുപറമ്പ് വില്ലേജിൽ മലങ്കട എ ഐ എസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ ആണ് ക്യാമ്പ് തുടങ്ങിയത്. ക്യാമ്പിൽ എൺപത് പേരുള്ള പതിനെട്ട് കുടുംബങ്ങളെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്.

   മഞ്ഞ അലര്‍ട്ട്

   21/10/2021: തിരുവനന്തപുരം,കൊല്ലം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം

   22/10/2021: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്

   23/10/2021: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്

   24/10/2021: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്

   അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഒക്ടോബർ 12 മുതൽ 20 വരെ 42 പേര്‍ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചു. നിലവില്‍ 304 ദുരിതാശ്വാസക്യാംപുകളില്‍ 3,851 കുടുംബങ്ങള്‍ കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

   ഓക്ടോബര്‍ 11 മുതലാണ് സംസ്ഥാനത്ത് വർദ്ധിച്ച മഴ ഉണ്ടായത്. അറബിക്കടിലെ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടിലിലെ ന്യൂുനമർദ്ദവും ശാന്തസമുദ്രത്തിലെ ചുഴലിക്കാറ്റും സംസ്ഥാനത്ത് വലിയ ദുരന്തമാണ് വിതച്ചത്. ഒക്ടോബര്‍ 12 മുതല്‍ 19 വരെ 42 പേരാണ് മരിച്ചത്. ഉരുള്‍പൊട്ടലില്‍ മരിച്ച 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആറ് പേരെ കാണാതായാതായും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ 304 ക്യാംപുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. 3,851 കുടുംബങ്ങളാണ് ക്യാംപുകളിലുള്ളത്.
   Published by:Naseeba TC
   First published:
   )}