• HOME
 • »
 • NEWS
 • »
 • kerala
 • »
 • RAIN ALERT| സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

RAIN ALERT| സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ആലപ്പുഴ മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും.

 • Share this:
  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ആറ് വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

  ആലപ്പുഴ മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. ഈ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

  മലയോര മേഖലയിൽ രാത്രികാല യാത്ര നിരോധിച്ചതായും സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

  കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീ തീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

  Also Read-Petrol, diesel price| ഇന്ധനവിലയിൽ വീണ്ടും വർധനവ്; പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി

  സംസ്ഥാനത്ത് പതിമൂന്ന് ദിവസത്തിനിടയിൽ പെയ്തത് 293 മില്ലി മീറ്റർ മഴയാണ്. തുലാവർഷത്തിൽ ആകെ ലഭിക്കേണ്ടതിന്റെ 60% മഴ ആദ്യ 13 പതിമൂന്ന് ദിവസങ്ങളിൽ പെയ്തത്.

  Also Read-Thiruvananthapuram Airport| തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇനി അദാനി ഗ്രൂപ്പിന്; പേരു മാറില്ല

  അറബിക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി രണ്ട് ദിവസം കൂടി തുടരുമെന്ന് കഴിഞ്ഞ ദിവസം മുന്നറിയിപ്പുണ്ടായിരുന്നു. മലയോരമേഖലയില്‍ രാത്രിയാത്ര നിരോധിച്ചു. അപകടസാധ്യതയുളള മേഖലകളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കും. താലൂക്ക്, ജില്ലാ, സംസ്ഥാന തലത്തില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം പിറന്നാള്‍ ആഘോഷം; 71 ലിറ്റര്‍ പെട്രോള്‍ സൗജന്യമായി നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനം എറണാകുളം കോൺഗ്രസ് ജില്ലാ കമ്മിറ്റി ആഘോഷിച്ചത് 71 ലിറ്റർ പെട്രോൾ സൗജന്യമായി വിതരണം ചെയ്ത്. പെട്രോൾ ഡീസൽ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ആയിരുന്നു വ്യത്യസ്തമായൊരു സമരം.

  കഴിഞ്ഞ സെപ്റ്റംബർ 17-ന് ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71 ആം ജന്മദിനം.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷ പരിപാടികൾ നടന്നിരുന്നു. മധുരം വിതരണം ചെയ്തും പ്രത്യേകം പൂജ നടത്തിയുമൊക്കെയാണ് ബിജെപി പ്രവർത്തകർ ജന്മദിനം ആഘോഷമാക്കിയത്. എന്നാൽ കോൺഗ്രസ് പ്രവർത്തകരുടെ ആഘോഷം  അല്പം വ്യത്യസ്തമായി.  ഇന്ധന നികുതി കുറയ്ക്കാൻ  കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സൗജന്യമായി പെട്രോൾ വിതരണം ചെയ്തതായിരുന്നു പരിപാടി. സ്കൂട്ടറിലും ഓട്ടോകളിലും ഇന്ധനം നിറയ്ക്കാൻ എത്തിയവർക്ക് ആണ് സൗജന്യമായി നൽകിയത്.

  സൗജന്യമായി പെട്രോൾ നൽകുന്ന വിവരം അധികമാരും അറിഞ്ഞിരുന്നില്ല. പെട്രോൾ അടിക്കുന്നതിനുവേണ്ടി പമ്പിലേക്ക് കയറിയ ശേഷമാണ് വിവരമറിയുന്നത്. കൂപ്പൺ വാങ്ങാൻ ആരും മടികാട്ടിയില്ല. സൗജന്യ പെട്രോൾ  വാങ്ങാൻ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിന് മുന്നിലെ പാമ്പിന് മുന്നിൽ. അല്പം മാത്രമാണ് പെട്രോൾ കിട്ടിയില്ലെങ്കിലും പലർക്കും അത് വലിയ ആശ്വാസമായി. സമരത്തിന്റെ ഭാഗമായി ആണെങ്കിലും ഇങ്ങനെയൊക്കെ ആരെങ്കിലും ചെയ്താൽ വളരെ നല്ലതായിരിക്കും എന്ന അഭിപ്രായമാണ് പെട്രോളും ഡീസലും വാങ്ങാനെത്തിയവരും പങ്കു വെച്ചതും. പെട്രോളിന് പിന്നാലെ ഡീസലിനും 100 കടന്നിട്ടും നികുതി കുറയ്ക്കാൻ തയ്യാറാവാത്ത സർക്കാരിനെതിരെ വലിയ വിമർശനമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായതും.
  Published by:Naseeba TC
  First published: