നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹൈക്കോടതി വിധിയെ മറികടക്കാന്‍ ലക്ഷദ്വീപില്‍ വിചിത്ര നടപടി;ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാരെ കളക്ടര്‍ ആക്കി ഉത്തരവ്

  ഹൈക്കോടതി വിധിയെ മറികടക്കാന്‍ ലക്ഷദ്വീപില്‍ വിചിത്ര നടപടി;ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാരെ കളക്ടര്‍ ആക്കി ഉത്തരവ്

  കവരത്തി  ദ്വീപിലെ  ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസറെയാണ്  ഡെപ്യൂട്ടി കളക്ടറുടെ അധികാരം നൽകി കഴിഞ്ഞദിവസം ഉത്തരവിറക്കിയത്

  ലക്ഷദ്വീപ്

  ലക്ഷദ്വീപ്

  • Share this:
  കൊച്ചി: ലക്ഷദ്വീപിൽ  ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർമാരെ  ഡെപ്യൂട്ടി കളക്ടർ ആക്കി കൊണ്ട് ഉത്തരവ്. കവരത്തി  ദ്വീപിലെ  ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസറെയാണ്  ഡെപ്യൂട്ടി കളക്ടറുടെ അധികാരം നൽകി കഴിഞ്ഞദിവസം ഉത്തരവിറക്കിയത്.  ഹൈക്കോടതിയിൽ കേസ് ജയിക്കാൻ വേണ്ടിയാണ് ദ്വീപ് ഭരണകൂടം ഈ രീതിയിൽ  ഉത്തരവിറക്കിയത് എന്നാണ് പറയുന്നത് .

  തീരദേശത്തെ  വീടുകൾ  പൊളിക്കാനുള്ള  കവരത്തി  ബി ഡി ഒ യുടെ നോട്ടീസിനെ നാട്ടുകാർ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു. ഉത്തരവിറക്കാൻ ബി ഡി ഒ  മാർക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത് . തുടർന്ന്  ഹൈക്കോടതിയുടെ ഇടപെടൽ മൂലം  വീടുകൾ പൊളിക്കുന്നത് വിലക്കിക്കൊണ്ട് ഇടക്കാല ഉത്തരവിറങ്ങി. ഇതിനുശേഷമാണ് കവരത്തിയിൽ നാടകീയ സംഭവങ്ങൾ നടന്നത് .കവരത്തിയിലെ ബി ഡി ഒ  യെ ഒറ്റ രാത്രി കൊണ്ട് ഡെപ്യൂട്ടി കളക്ടർ ആക്കി മാറ്റി ഉത്തരവിറക്കുകയായിരുന്നു.

  Also Read-തെരുവ് നായകള്‍ക്ക് ഭക്ഷണം ലഭിക്കുന്നതിനും പൗരന്മാര്‍ക്ക് അത് നല്‍കുന്നതിനും അവകാശമുണ്ട്; ഡല്‍ഹി ഹൈക്കോടതി

  മറ്റു ജില്ലകളിലെ ബി ഡി ഒ മാർക്കും സമാനമായി അധിക ചുമതല ഉടൻ നൽകുമെന്നാണ് സൂചന. കഴിഞ്ഞമാസം പരിഷ്കാര നടപടികളുടെ ഭാഗമായി സബ് ഡിവിഷണൽ  ഓഫീസർമാരായ ഇരുന്നവരെ ബി ഡി ഒ മാരാക്കി ഗ്രേഡ് താഴ്ത്തിയിരുന്നു. നിയമക്കുരുക്ക് മറികടക്കാനാണ് ഇപ്പോൾ അധിക ചുമതല നൽകിയിരിക്കുന്നത്.

  ലക്ഷദ്വീപിലെ ഭൂവിനിയോഗവും ആയി ബന്ധപ്പെട്ട  1965 നിലവിൽവന്ന നിയമവും വേലിയേറ്റ പരിധിയിൽ നിർമ്മാണം വിലക്കുന്ന 2015 ലെ നിയമവും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കവരത്തിയിലെ ഭൂവുടമകൾക്ക് ബി ഡി ഒ നോട്ടീസ് നൽകിയത്.
  കടൽ തീരത്ത് നിന്നും 20 മീറ്ററിനുള്ളിലുള്ള വീടുകളും ശുചിമുറികളും മറ്റ് കെട്ടിടങ്ങളും പൊളിക്കണമെന്നായിരുന്നു നിർദേശം.കവരത്തി, സുഹലി ദ്വീപ് നിവാസികൾക്കാണ്  നോട്ടീസ് നൽകിയിരിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളിൽ  നിർമാണങ്ങൾ പൊളിച്ചുനീക്കണം എന്നാണ് നോട്ടീസിലെ നിർദേശം. ഈ രണ്ട് ദ്വീപുകളിലേയും നിരവധി പേർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

  ഈ നിര്‍മാണങ്ങളെല്ലാം 1965ലെ ലാന്‍ഡ് റെവന്യൂ ടെനന്‍സി റെഗുലേഷനിലെ 20 (1) വകുപ്പിന്റെ ലംഘനമാണെന്നും ഈ നിയമത്തിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമായി ഇതര ആവശ്യങ്ങള്‍ക്കായി ഭൂമി ഉപയോഗിച്ചിരിക്കുന്നുവെന്നുമാണ് നോട്ടീസിലെ വാദം. ഈ നിയമപ്രകാരം ഇത്തരം ഭൂമി കൈവശം വച്ചിരിക്കുന്നവർ ഭൂമി തരംമാറ്റുന്നതിനോ അല്ലെങ്കിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനോ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് അനുമതി വാങ്ങിയിരിക്കണം.

  Also Read-നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ റാപിഡ് പിസിആര്‍ പരിശോധനാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

  ഈ ഉത്തരവ് ചോദ്യം ചെയ്ത് കവരത്തി സ്വദേശികളാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത് .കേസ് പരിഗണിച്ച കോടതി ലക്ഷദ്വീപ് ഭരണകൂടത്തോട് നാലാഴ്ചയ്ക്കകം വിശദീകരണം നൽകാൻ നിർദ്ദേശിക്കുകയും പൊളിക്കൽ നടപടികൾ വിലക്കുകയും ചെയ്തിരുന്നു.

  ദ്വീപിൽ  നടപ്പാക്കുന്ന  ഉത്തരവുകൾക്ക് എതിരെ  ഹൈക്കോടതിയിൽ നിന്ന്  തുടർച്ചയായാണ്  ഭരണകൂടത്തിന്  തിരിച്ചടി ഏൽക്കുന്നത്. ഇതിനെ  ഏതു വിധേനയും മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ്  ഉദ്യോഗസ്ഥരെ  സ്ഥാനക്കയറ്റം നൽകിക്കൊണ്ടുള്ള പുതിയ ഉത്തരവുകൾ . ഭരണകൂടത്തിനെതിരെ ഒറ്റക്കെട്ടായി കോടതിയെ സമീപിക്കുക എന്ന നിലപാടിലാണ് ദ്വീപു നിവാസികൾ
  Published by:Jayesh Krishnan
  First published:
  )}