HOME » NEWS » Kerala » ORDER TO CHECK ATTENDANCE AFTER SECRETARIAT STAFF DID NOT RETURN TO DUTY 1 AR TV

സർക്കാർ നിർദ്ദേശത്തിന് പുല്ലുവില; ഡ്യൂട്ടിക്ക് സെക്രട്ടറിയറ്റ് ജീവനക്കാരില്ല; ഹാജർ നില പരിശോധിക്കാൻ ഉത്തരവ്

നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ എല്ലാ വകുപ്പിലെയും 50 ശതമാനം ജീവനക്കാർ ജോലിക്ക് ഹാജരാകണമെന്ന് നിർദേശം നൽകിയിരുന്നു

News18 Malayalam | news18-malayalam
Updated: June 12, 2021, 5:16 PM IST
സർക്കാർ നിർദ്ദേശത്തിന് പുല്ലുവില; ഡ്യൂട്ടിക്ക് സെക്രട്ടറിയറ്റ് ജീവനക്കാരില്ല; ഹാജർ നില പരിശോധിക്കാൻ ഉത്തരവ്
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: സർക്കാർ ജീവനക്കാർ ലോക്ക്ഡൗൺ കാലം ആഘോഷിക്കുകയാണന്നാണ് പൊതു ജനങ്ങളുടെ പരാതി. ഇത് ശരിവയ്ക്കുന്നതാണ് സെക്രട്ടേറിയറ്റിലെ ഹാജർ നില. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ എല്ലാ വകുപ്പിലെയും 50 ശതമാനം ജീവനക്കാർ ജോലിക്ക് ഹാജരാകണമെന്ന് നിർദേശം നൽകിയിരുന്നു. മറ്റു ജീവനക്കാർ വീടുകളിൽ ഇരുന്ന വർക്ക് അറ്റ് ഹോം വ്യവസ്ഥയിൽ ജോലി ചെയ്യണം എന്നുമായിരുന്നു നിർദ്ദേശം. എന്നാൽ ഇത് പാലിക്കാൻ ജീവനക്കാർ തയ്യാറായില്ല .ജീവനക്കാർ ജോലിക്ക് എത്തിയില്ല എന്ന് മാത്രമല്ല ഇതുസംബന്ധിച്ച ഹാജർനില നൽകാനും ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറായില്ല.

ചീഫ് സെക്രട്ടറിയുടെ ഇടപെടൽ

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച ഉണ്ടായ പശ്ചാത്തലത്തിൽ ഹാജർനില കൃത്യമായി പരിശോധിക്കാനാണ് സർക്കാർ തീരുമാനം. ഓരോ വകുപ്പു മേധാവികളും ഹാജർനില പരിശോധിച്ച് ച്ച പൊതുഭരണ വകുപ്പിന് റിപ്പോർട്ട് ചെയ്യണം. എല്ലാ ദിവസവും 11 മണിക്ക് മുമ്പായി ഈ നിർദേശം പാലിച്ചിരിക്കണം എന്നാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലർ.
നിയമസഭാ സമ്മേളനം നടക്കുമ്പോൾ സെക്രട്ടേറിയറ്റിലെ വകുപ്പുകൾ അധികസമയം ജോലി ചെയ്യുന്നതാണ് പതിവ്. സാമാജികരുടെ ചോദ്യത്തിന് കൃത്യസമയത്ത് മറുപടി നൽകുന്നതിനും മറ്റുമാണ് ഇത്തരം ക്രമീകരണം ഉണ്ടാക്കിയിരുന്നത്. യാത്രാ സൗകര്യം ഇല്ലാത്തതിനാൽ ആണ് ജോലിക്ക് എത്താൻ കഴിയാത്തതിന് ജീവനക്കാർ മുന്നോട്ടുവയ്ക്കുന്ന ന്യായം. എന്നാൽ സെക്രട്ടേറിയറ്റ് ജീവനക്കാർ നഗരത്തിന്റെ നിശ്ചിത പരിധിക്കുള്ളിൽ താമസിക്കണമെന്ന് സർക്കാർ നിർദ്ദേശം നിലവിലുണ്ട് .

അതിനിടെ കോവിഡ് വ്യാപനം കുറഞ്ഞ സാഹര്യത്തിലും ലോക്ഡൗണ്‍ നീട്ടിയത് എന്തിനെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുകയോ കുറയുകയോ ചെയ്യാതെ ഒരേ നിലയില്‍ തുടരുന്ന സാഹചര്യം ഉണ്ടായതാണ് ലോക്ഡൗണ്‍ നീട്ടാന്‍ പ്രേരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വൈറസ് വ്യാപനം കുറച്ചുകൊണ്ടുവന്നില്ലെങ്കില്‍ രോവ്യാപനം വീണ്ടും ഉയരാനുള്ള സാധ്യത കൂടുതലാണ്.

വൈറസ് വ്യാപനം കുറച്ചുകൊണ്ടുവരേണ്ടത് പ്രധാനമായതിനാലാണ് ലോക്ഡൗണ്‍ നീട്ടിയത്. രണ്ടാം തരംഗം മൂന്നാം തരംഗവും തമ്മിലുള്ള ഇടവേളയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ബ്രിട്ടനില്‍ രണ്ട് മാസത്തെ ഇടവേളയും അമേരിക്കയില്‍ 23 ആഴ്ചയും ഇറ്റലിയില്‍ 17 മാസവും ഇടവേളയുണ്ടായിരുന്നു.

Also Read-കോവിഡ് മൂന്നാം തരംഗം; യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍

അടുത്ത തരംഗം ഉണ്ടായാല്‍ അത് ഉച്ഛസ്ഥായിയില്‍ എത്തുകയും ചെയ്താല്‍ മരണങ്ങള്‍ വര്‍ധിക്കും അതുകൊണ്ട് ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തുന്നത് ശ്രദ്ധപൂര്‍വം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്ഡൗണ്‍ പിന്‍വലിച്ചാലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം തരംഗത്തിനും മൂന്നാം തരംഗത്തിനും ഇടയില്‍ ലഭിക്കുന്ന സമയത്തിനുള്ളില്‍ ആരോഗ്യ സംവിധാനങ്ങളെ കൂടുതല്‍ ശാക്തീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് ലോക്ഡൗണിന്റെ ഭാഗമായി ശനി ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ ദിവസങ്ങളില്‍ അവശ്യമേഖലകളില്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഇളവ് അനുവദിക്കുക. നിര്‍മാണ മേഖലകളില്‍ ഉള്ളവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം.
Published by: Anuraj GR
First published: June 12, 2021, 5:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories