നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അന്തേവാസിയെ നടത്തിപ്പുകാരന്‍ മര്‍ദിച്ച സംഭവം; കൊല്ലം അഞ്ചലിലെ ആശ്രയകേന്ദ്രം അടച്ചുപൂട്ടാന്‍ ഉത്തരവ്

  അന്തേവാസിയെ നടത്തിപ്പുകാരന്‍ മര്‍ദിച്ച സംഭവം; കൊല്ലം അഞ്ചലിലെ ആശ്രയകേന്ദ്രം അടച്ചുപൂട്ടാന്‍ ഉത്തരവ്

  സ്ഥാപനത്തിലെ അന്തേവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിര്‍ദേശമുണ്ട്.

  • Share this:
   കൊല്ലം: കൊല്ലം അഞ്ചലിലെ ആശ്രയകേന്ദ്രം അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ജില്ലാ കലക്ടര്‍. അന്തേവാസിയെ നടത്തിപ്പുകാരന്‍ മര്‍ദിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി. സ്ഥാപനത്തിലെ അന്തേവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിര്‍ദേശമുണ്ട്. നടത്തിപ്പുകാരനെതിരെ മനുഷ്യാവകാശ കമ്മീഷനും പൊലീസും സ്വമേധയ കേസെടുത്തിരുന്നു.

   അഞ്ചലിലെ അര്‍പ്പിത സ്‌നേഹാലയത്തിന്റെ മേധാവി അഡ്വ. സജീവാണ് വയോധികയെ മര്‍ദിച്ചത്. ചൂരല്‍ വടി ഉപയോഗിച്ച് വയോധികയെ അടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ സജീവനെതിരെ പൊലീസ് കേസെടുത്തിരുന്നു.

   സംഭവം വിവാദമായതിനെത്തുടര്‍ന്ന് ആശ്രയ കേന്ദ്രത്തില്‍ വിവിധവകുപ്പുകള്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ സ്ഥാപനനടത്തിപ്പില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ റവന്യൂ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.

   ജിത്തു ഇനി നിവര്‍ന്നു നില്‍ക്കും; താങ്ങായി സൗജന്യ നട്ടെല്ല് നിവര്‍ത്തല്‍ ശസ്ത്രക്രിയ

   തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍(Thrissur Medical College) പതിമൂന്നുകാരന്റെ വളഞ്ഞ നട്ടെല്ല് നിവര്‍ത്താനായി നടത്തിയ അതിസങ്കീര്‍ണമായ ശസ്ത്രക്രിയ(Surgery) വിജയകരമായി പൂര്‍ത്തിയാക്കി. പാലക്കാട് സ്വദേശി ജിത്തുവിന്റെ നട്ടെല്ലാണ് ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നിവര്‍ത്തിയത്. ജന്മനാല്‍ നട്ടെല്ലിലിലുള്ള വളവ് (സ്‌കോളിയോസിസ്) ശരിയാക്കുന്നതിനായി ഒന്‍പതു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ്ക്കാണ് വിധേയനായത്.

   ശാസ്ത്രക്രിയയ്ക്കും ഫിസിയോതെറാപ്പിയ്ക്കും ശേഷം ജീവിത്തില്‍ ആദ്യമായി ജിത്തു നിവര്‍ന്നു നിന്നു. സ്‌കോളിയോസിസിനുള്ള ശസ്ത്രക്രിയ ആദ്യമായാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയത്. മികച്ച ചികിത്സ നല്‍കി ജിത്തുവിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരേയും മറ്റെല്ലാ ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

   സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാണോ എന്ന് അറിയാത്തതിനാല്‍ ജിത്തുവിന്റെ കുടുംബം ആദ്യം സമീപിച്ചത് സ്വകാര്യ ആശുപത്രിയേയാണ്. ഭീമമായ ചികിത്സാ ചെലവ് കണ്ടാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിനെ സമീപിച്ചത്. സ്വകാര്യ മേഖലയില്‍ ആറു മുതല്‍ എട്ടു ലക്ഷം രൂപ വരെ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ പദ്ധതിയില്‍(RBSK) ഉള്‍പ്പെടുത്തി സൗജന്യമായി നടത്തിയത്.
   Published by:Jayesh Krishnan
   First published:
   )}