കൊച്ചി: വിമാനത്തില്‍ കയറുന്നതിനിടെ മഴ നനഞ്ഞ് പനി പിടിച്ച യാത്രക്കാരന് വിമാനത്താവള അധികൃതര്‍ 16,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. നെടുമ്പാശേരി വിമാനത്താവളത്തിനെതിരെയാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷൻ വിധി പുറപ്പെടുവിച്ചത്. എട്ടു വര്‍ഷം മുമ്പുണ്ടായ സംഭവത്തിലാണ് വിധി. കൊച്ചി വെണ്ണല സ്വദേശി ടി ജി എന്‍ കുമാറാണ് പരാതിക്കാരൻ.
2015ല്‍ വിമാനയാത്രയ്ക്കായി നെടുമ്പാശേരിയിൽ എത്തിയപ്പോഴാണ് പരാതിക്ക് ആധാരമായ സംഭവം ഉണ്ടായത്. ഇതേദിവസം കോഴിക്കോട് നിന്നുള്ള വിമാനങ്ങൾ കൊച്ചിയിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതോടെ നെടുമ്പാശേരിയിൽ ഒരേസമയം നിരവധി യാത്രക്കാർ എത്തുകയും ചെയ്തു. ഈ സ്ഥിതിവിശേഷം ബുദ്ധിമുട്ടുണ്ടാക്കിയെന്നും കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം യാത്രക്കാരന് നഷ്ടപരിഹാരം നൽകണമെന്നത് സംബന്ധിച്ച ഒരു ഉത്തരവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് സിയാൽ അധികൃതർ വ്യക്തമാക്കി. ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് അപ്പീല്‍ പോകുമെന്നും സിയാൽ അറിയിച്ചു. ടെര്‍മിനല്‍ ഇല്ലാതിരുന്ന കാലത്താണ് സംഭവമുണ്ടായത്. എന്നാൽ ഇപ്പോൾ ഇത്തരം പോരായ്മകള്‍ സിയാല്‍ വിമാനത്താവളത്തില്‍ ഇല്ലന്നും സിയാൽ വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cial, Kerala news, Nedumbassery Airport