അന്ന് ഗവർണർ മടക്കിയത് വാർഡ് വിഭജിക്കാനുള്ള ഓർഡിനൻസ്; ഇന്ന് വിഭജനം വേണ്ടെന്ന ഓർഡിനൻസുമായി വീണ്ടും ഗവർണർക്ക് മുന്നിൽ

Ordinance for skipping ward delimitation | വാർഡ് വിഭജനത്തിനായി ഓർഡിനൻസ് പുറത്തിറക്കാൻ സർക്കാർ ഒരുങ്ങിയപ്പോൾ ഗവർണർ ഒപ്പിടാൻ വിസമ്മതിക്കുകയും നിയമസഭയിൽ ബിൽ അവതരിപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. പിന്നീടു നിയമസഭയിൽ പ്രതിപക്ഷ എതിർപ്പു മറികടന്നു ബിൽ അവതരിപ്പിച്ചു നിയമമാക്കുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: April 29, 2020, 6:38 PM IST
അന്ന് ഗവർണർ മടക്കിയത് വാർഡ് വിഭജിക്കാനുള്ള ഓർഡിനൻസ്; ഇന്ന് വിഭജനം വേണ്ടെന്ന ഓർഡിനൻസുമായി വീണ്ടും ഗവർണർക്ക് മുന്നിൽ
സെക്രട്ടേറിയറ്റ്(ഫയൽ ചിത്രം)
  • Share this:
തിരുവനന്തപുരം: കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന തീരുമാനം സർക്കാർ ഉപേക്ഷിച്ചു. വാർഡ് വിഭജനം ഒഴിവാക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭാ യോഗം അനുമതി നൽകി. വാർഡ് വിഭജനത്തിനായി ഓർഡിനൻസ് പുറത്തിറക്കാൻ സർക്കാർ ഒരുങ്ങിയപ്പോൾ ഗവർണർ ഒപ്പിടാൻ വിസമ്മതിക്കുകയും നിയമസഭയിൽ ബിൽ അവതരിപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. പിന്നീടു നിയമസഭയിൽ പ്രതിപക്ഷ എതിർപ്പു മറികടന്നു ബിൽ അവതരിപ്പിച്ചു നിയമമാക്കുകയായിരുന്നു. എന്നാൽ ഇനി വാർഡ് വിഭജനം നടത്തുന്നത് തെര‍ഞ്ഞെടുപ്പ് വൈകിപ്പിക്കുമെന്ന് സിപിഎം ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് വാർഡ് വിഭജനം വേണ്ടെന്ന് ഓർഡിനൻസ് കൊണ്ടുവന്നത്.

ഗവർണർ തിരിച്ചയച്ച വാർഡ് വിഭജന ഓർഡിനൻസ്

ജനുവരി ഒന്നിനാണ് വാർഡ് വിഭജന ഓർഡിനൻസ് ഗവർണർക്ക് സർക്കാർ അയച്ചത്. ഓർഡിനൻസിനെ എതിർത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് കത്തയച്ചു. 2021ൽ സെൻസസ് നടക്കുന്നതിനാൽ 2019 ഡിസംബർ 31നു ശേഷം പ്രാദേശിക ഘടകങ്ങളുടെ വിഭജനം പാടില്ലെന്ന കേന്ദ്ര നിർദേശമാണു ചെന്നിത്തല ചൂണ്ടിക്കാട്ടിയത്. സർക്കാരിനോടു വിശദീകരണം ചോദിച്ച ഗവർണർ, മറുപടിയിൽ തൃപ്തനാകാത്തതിനാൽ ഓർഡിനൻസിൽ ഒപ്പുവച്ചില്ല. നേരിട്ടു കണ്ട മന്ത്രി എ.സി.മൊയ്തീനോടും ഒപ്പുവയ്ക്കാനാവില്ലെന്നു ഗവർണർ വിശദീകരിച്ചു. ഇക്കാര്യത്തിൽ ഗവർണറെ നിശിതമായി വിമർശിച്ച സർക്കാർ, വാർഡ് വിഭജന ബിൽ സഭയിൽ അവതരിപ്പിച്ചു.

നിയമസഭയിൽ ബിൽ പാസാക്കി

തദ്ദേശ വാർഡ് വിഭജന ഭേദഗതി ബില്ലുകൾ പ്രതിപക്ഷ എതിർപ്പിനിടെ നിയമസഭ പാസാക്കുകയായിരുന്നു. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് വീതം കൂട്ടാൻ പഞ്ചായത്ത്‌രാജ്, മുനിസിപ്പാലിറ്റി നിയമങ്ങളിലെ ഭേദഗതിയാണു പാസാക്കിയത്. ജനസംഖ്യാ വർധനയ്ക്ക് ആനുപാതികമായി തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ എണ്ണം കൂട്ടുകയാണെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം.

Best Performing Stories:Face Mask | സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ 200 രൂപ പിഴ [NEWS]COVID 19| രണ്ട് പഞ്ചായത്തുകള്‍ കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍; ആകെ എണ്ണം 102 ആയി [NEWS]ഒരു പിടിയും തരാതെ കോവിഡ് വ്യാപനം; കൊല്ലവും തിരുവനന്തപുരവും വീണ്ടും ആശങ്കയിൽ [NEWS]

തീരുമാനത്തിൽ നിന്ന് പിന്മാറാൻ കാരണം

ഒക്ടോബറിലെ തെരഞ്ഞെടുപ്പിന്​ മുമ്പ്​ വാര്‍ഡ് വിഭജനം നടത്താന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയതോടെയാണ് സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. വാര്‍ഡുകളുടെ എണ്ണം ഓരോന്ന് വീതം വര്‍ധിപ്പിക്കാനായി സര്‍ക്കാര്‍ നിയമം കൊണ്ട് വരികയും, ഡീ ലിമിറ്റേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് മാർഗരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു. അതിനിടെയാണ്​ കോവിഡ്​ പിടിമുറുക്കുകയും വാർഡ്​ വിഭജന നടപടികൾ അവതാളത്തിലാവുകയും ചെയ്​തത്​.

വാര്‍ഡുകളുടെ എണ്ണം വർധിപ്പിക്കാനായി കൊണ്ടുവന്ന നിയമത്തിലാണ്​ ഓർഡിനൻസ്​ മുഖേന മാറ്റം വരുത്തിയത്​. 2015 ല്‍ വാർഡ്​ അടിസ്ഥാനത്തിൽ തയാറാക്കിയ വോട്ടര്‍പട്ടിക പുതുക്കിയായിരിക്കും തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്.

സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജന നടപടി പൂർത്തിയാക്കാൻ 5 മാസമെങ്കിലും ആവശ്യമാണെന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കിയിരുന്നു. 5 വർഷം പൂർത്തിയാകുന്ന നവംബർ 12നു മുൻപ് തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ജനപ്രതിനിധികൾ അധികാരമേൽക്കണം.

വാർഡ് വിഭജനം വേണ്ടെന്ന് സിപിഎം

തിരുവനന്തപുരം: നിലവിലെ വാര്‍ഡുകള്‍ വച്ച് തന്നെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒക്ടോബറില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തണം. പുതിയ നിയമം അനുശാസിക്കുന്ന വാര്‍ഡ് വിഭജനം പുതിയ സാഹചര്യത്തില്‍ പ്രായോഗികമല്ല. നിയമം മറി കടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കൊറോണ പ്രതിരോധത്തില്‍ മുന്‍നിരയില്‍ ആണ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍. കേരളം പോലുള്ള സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളെ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് തള്ളി വിടുന്നത് ശരിയല്ല എന്നും കോടിയേരി ചൂണ്ടിക്കാട്ടി.
Published by: Rajesh V
First published: April 29, 2020, 6:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading