ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം സ്മാരകമാക്കി മാറ്റുന്നതിനുള്ള
നടപടികളുമായി തമിഴ്നാട് സർക്കാർ. ഇതിനു മുന്നോടിയായി തമിഴ്നാട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു.
ജംഗമ സ്വത്തുക്കളുടെയും സ്ഥാവരസ്വത്തുക്കളുടെയും വിശദാശംങ്ങളുടെ ഓർഡിനൻസ് സർക്കാർ പോർട്ടലിൽ അപ്
ലോഡ് ചെയ്തു. പോയസ് ഗാർഡനിലെ ജയലളിതയുടെ വസതിയായ വേദനിലയത്തിലെ ജംഗമസ്വത്തുക്കളുടെ കണക്ക്
താഴെ കാണുന്ന വിധമാണ്.
സ്വർണം (14 ഇനങ്ങൾ) - 4 കിലോഗ്രാമും 372 ഗ്രാമും
വെള്ളി (867 ഇനങ്ങൾ) - 601 കിലോഗ്രാമും 424 ഗ്രാമും
വെള്ളി സാധനങ്ങൾ (ചെറിയ പാത്രങ്ങൾ) - 162 എണ്ണം
ടെലിവിഷനുകൾ - 11
റെഫ്രിജറേറ്ററുകൾ - 10
എയർ കണ്ടീഷണറുകൾ - 38
ഗൃഹോപകരണങ്ങൾ (കിച്ചൺ റാക്കുകൾ ഒഴിച്ചുള്ളവ) - 556
അടുക്കള പാത്രങ്ങൾ - 6514
കിച്ചൺ റാക്കുകളും ഗൃഹോപകരണങ്ങളും - 12
കത്തി, സ്പൂൺ, മുള്ള് മുതലായ വസ്തുക്കൾ (ഷോകേസ്) - 1055
പൂജയ്ക്ക് ഉപയോഗിക്കുന്ന പാത്രങ്ങൾ - 15
വസ്ത്രങ്ങൾ, ടവ്വലുകൾ, ബെഡ് ഷീറ്റുകൾ, മറ്റ് തുണികൾ,
തലയണ കവറുകൾ, കർട്ടനുകൾ, ചെരിപ്പുകൾ - 10438
ടെലഫോണുകളും മൊബൈൽ ഫോണുകളും - 29
അടുക്കളയിലെ വൈദ്യുതി സാധനങ്ങൾ - 221
വൈദ്യുതി ഉപകരണങ്ങൾ - 251
പുസ്തകങ്ങൾ - 8376
മെമെന്റോകൾ - 394
ലൈസൻസ്, ഐടി സ്റ്റേറ്റ്മെന്റ്സ് ഉൾപ്പെടെയുള്ള രേഖകൾ - 653
സ്റ്റേഷണറി സാധനങ്ങൾ - 253
ഫർണിഷിംഗ് സാധനങ്ങൾ - 1712
കാരി കേസസ് (സ്യൂട്കേസസ്) - 65
കോസ്മെറ്റിക് സാധനങ്ങൾ - 108
ക്ലോക്കുകൾ - 6
കാനൻ ക്സിറോക്സ് മെഷിൻ - 1
ലേസർ പ്രിന്റർ - 1
മറ്റുള്ള സാധനങ്ങൾ - 959
ആകെ സാധനങ്ങൾ: 32,721
വേദനിലയത്തിന്റെ കഥ ഇങ്ങനെജയലളിതയുടെ അമ്മ സന്ധ്യ 1967ൽ 1.32 ലക്ഷം രൂപയ്ക്ക് വാങ്ങിയതാണ് പോയസ് ഗാർഡനിലെ വേദനിലയം. 24,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് വേദനിലയം. ഈ വസ്തുവിന് നിലവിൽ ഏകദേശം 100 കോടി രൂപ വിലമതിക്കും. എന്നാൽ, ഇതിന്റെ പിന്തുടർച്ചാവകാശം സംബന്ധിച്ച് ജയലളിതയുടെ മരണത്തിന് ശേഷം തർക്കം ഉടലെടുത്തിരുന്നു. ജയലളിതയുടെ സഹോദരൻ ജയകുമാറിന്റെ മക്കളും ജയലളിതയുടെ തോഴി ആയിരുന്ന ശശികലയും തമ്മിലായിരുന്നു തർക്കം ഉടലെടുത്തത്. ഇതിനിടയിലാണ് ജയലളിതയുടെ വസതി ഏറ്റെടുത്ത് ജയ സ്മാരകമാക്കുമെന്ന് 2017ൽ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.