• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സംസ്ഥാന സ്കൂൾ കലോത്സവം നവംബർ 28 മുതൽ ഡിസംബർ ഒന്നുവരെ; സംഘാടക സമിതി രൂപീകരിച്ചു

30 വേദികളിലായി നടക്കുന്ന കലോത്സവത്തിന്റെ പ്രധാന വേദി കാഞ്ഞങ്ങാട് ഐങ്ങോത്താണ്.

news18-malayalam
Updated: September 29, 2019, 9:23 AM IST
സംസ്ഥാന സ്കൂൾ കലോത്സവം നവംബർ 28 മുതൽ ഡിസംബർ ഒന്നുവരെ; സംഘാടക സമിതി രൂപീകരിച്ചു
kalolsavam
  • Share this:
കാസർഗോഡ്: സംസ്ഥാന സ്കൂൾ കലോത്സവം നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നുവരെ കാസർഗോഡ് വെച്ച് നടക്കും. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കലോത്സവം ജില്ലയിൽ എത്തുന്നത്. സ്‌കൂള്‍ കലോത്സവത്തിന്‍റെ സംഘാടക സമിതി രൂപീകരിച്ചു . മന്ത്രി ഇ ചന്ദ്രശേഖരന്‍ ചെയര്‍മാനായി 21 സബ്ബ് കമ്മിറ്റികളാണ് രൂപീകരിച്ചത്.

also read:പാർട്ടി പറഞ്ഞാൽ മത്സരിക്കും; വട്ടിയൂർക്കാവിൽ തികഞ്ഞ വിജയപ്രതീക്ഷയെന്ന് കുമ്മനം രാജശേഖരൻ

30 വേദികളിലായി നടക്കുന്ന കലോത്സവത്തിന്റെ പ്രധാന വേദി കാഞ്ഞങ്ങാട് ഐങ്ങോത്താണ്. ഇത്തവണത്തെ കലോത്സവം ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ചും ഭിന്നശേഷി സൗഹൃദപരവുമായാണ് നടത്തുക.

കൂടാതെ ഉന്നത വിദ്യാഭ്യാസ മേഖലകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന എക്സിബിഷനും സെമിനാറും കലോത്സവത്തോടനുബന്ധമായി നടത്തും. മൊത്തം 289 ഇനങ്ങളിലായി പതിനാലായിരത്തോളം കലാപ്രതിഭകളാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മാറ്റുരക്കുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 29, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍