• HOME
 • »
 • NEWS
 • »
 • kerala
 • »
 • ഗോപികാറാണി ടീച്ചർ; കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയുടെ ജീവൻ തുടിക്കും ഇനി മൂന്നുപേരിലൂടെ

ഗോപികാറാണി ടീച്ചർ; കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയുടെ ജീവൻ തുടിക്കും ഇനി മൂന്നുപേരിലൂടെ

അധ്യാപികയെന്ന നിലയില്‍ കുട്ടികളില്‍ സഹജീവികളോടുള്ള സ്‌നേഹവും മനുഷ്യത്വവും കരുണയും നിര്‍ലോഭം പകര്‍ന്നു നല്‍കിയ ടീച്ചറുടെ ജീവിതസന്ദേശം മരണശേഷവും തുടരണമെന്ന കുടുംബാംഗങ്ങളുടെ ആഗ്രഹം ജീവനേകിയത് മൂന്നുപേർക്ക്.

 • Last Updated :
 • Share this:
  തിരുവനന്തപുരം: വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു ഗോപികാറാണി ടീച്ചര്‍. സ്‌നേഹത്തോടെ എല്ലാവരോടും പെരുമാറുന്ന ടീച്ചറുടെ വിയോഗം സ്വന്തം കുടുംബാംഗങ്ങളെപ്പോലെതന്നെ ശാസ്തമംഗലം ആര്‍ കെ ഡി എന്‍എസ്എസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും താങ്ങാവുന്നതിലുമപ്പുറമാണ്. ഒരാഴ്ച മുൻപാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് പക്ഷാഘാതമുണ്ടായി വലിയവിള കുണ്ടമണ്‍കടവ് ബാലഭാരതി സ്‌കൂളിനുസമീപം ശ്രീവല്ലഭയില്‍ ഗോപികാറാണി(47) എന്ന ഗോപിക ടീച്ചര്‍ ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ആരോഗ്യനില മോശമായി തുടരുകയും ബുധനാഴ്ച മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയുമായിരുന്നു.

  അധ്യാപികയെന്ന നിലയില്‍ കുട്ടികളില്‍ സഹജീവികളോടുള്ള സ്‌നേഹവും മനുഷ്യത്വവും കരുണയും നിര്‍ലോഭം പകര്‍ന്നു നല്‍കിയ ടീച്ചറുടെ ജീവിതസന്ദേശം മരണശേഷവും തുടരണമെന്ന കുടുംബാംഗങ്ങളുടെ ആഗ്രഹം ജീവനേകിയത് മൂന്നുപേർക്ക്. ഭര്‍ത്താവ് പ്രദീപ് കുമാറും മകന്‍ പ്രാണ്‍ പ്രവീണും ബന്ധുക്കളുമെല്ലാം ചേര്‍ന്ന് ഏകകണ്ഠമായെടുത്ത തീരുമാനം മൂന്നുപേരുടെ ജീവിതമാണ് മടക്കിനല്‍കുന്നത്.

  Also Read- സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപക മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

  കേരളാ സ്റ്റേറ്റ് ഓര്‍ഗന്‍ ആൻഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനുമായി (കെ സോട്ടോ) ബന്ധപ്പെട്ട ബന്ധുക്കളുടെ തീരുമാനത്തെ അധികൃതര്‍ അത്യന്തം ആദരവോടെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് അവയവദാന നടപടികള്‍ പുരോഗമിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച ശസ്ത്രക്രിയ രാത്രിയോടെ അവസാനിച്ചു. കരള്‍, വൃക്കകള്‍, ഹൃദയ വാല്‍വ് എന്നിവയാണ് വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് ദാനം ചെയ്യുന്നത്. കരള്‍ കിംസ് ആശുപത്രിയിലും വൃക്കകള്‍ യഥാക്രമം തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പുഷ്പഗിരി മെഡിക്കല്‍ കോളജിലും ഹൃദയ വാല്‍വ് ശ്രീ ചിത്രയിലും ചികിത്സയിലുള്ള രോഗികള്‍ക്കാണ് നല്‍കിയത്.

  സ്കൂളിലെ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ കൂടിയായ ടീച്ചർ, സ്വന്തം വീട്ടില്‍ വിളയിച്ച പച്ചക്കറികളും ഫലവര്‍ഗങ്ങളുമായി ഭര്‍ത്താവിനും മകനും ഒപ്പം സ്‌കൂളിലെത്തി സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ക്ക് ഭക്ഷണം പാകം ചെയ്തു നൽകുമായിരുന്നു. ഹോപ്പ് എന്ന പദ്ധതിയില്‍ സ്വമേധയാ അംഗമായി, പഠനം പാതിവഴിയില്‍ നിലച്ചവരും തോറ്റു പോയവരുമായ കുട്ടികള്‍ക്ക് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ട്യൂഷന്‍ നല്‍കുകയും ചെയ്യുന്നതും ടീച്ചറുടെ ശിഷ്യ സ്‌നേഹത്തിന്റെ ഭാഗമായിരുന്നു.

  Also Read- 'തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല'; കെകെ ശൈലജയ്ക്ക് പരോക്ഷ മറുപടിയുമായി ജലീൽ

  പ്രശസ്ത ചിത്രകാരന്‍ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരുടെയും ഗിരിജാകുമാരി (റിട്ട. പ്രധാനാധ്യാപിക) യുടെയും മകളാണ് ഗോപികാറാണി. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ശാസ്തമംഗലം സ്‌കൂളില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം വൈകിട്ട് 4.30 ന് ശാന്തികവാടത്തില്‍.
  Published by:Rajesh V
  First published: