സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കി ഓര്‍ത്തഡോക്‌സ് സഭ

News18 Malayalam
Updated: December 23, 2018, 4:50 PM IST
സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കി ഓര്‍ത്തഡോക്‌സ് സഭ
  • Share this:
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രമേയം പാസാക്കി ഓര്‍ത്തഡോക്‌സ് സഭ. കോതമംഗലം പള്ളി കേസിലെ കോടതി വിധി നടപ്പാക്കാത്തതിനെതിരെയാണ് കുര്‍ബാനക്ക് ശേഷം പ്രതിഷേധ പ്രമേയം അവതരിപ്പിച്ചത്.

കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ വ്യക്തമാക്കി.

ഭരണഘടനാപരമായ ബാധ്യതയുണ്ടായിട്ടും കോടതി വിധി നടപ്പാക്കാതെ ഓര്‍ത്തഡോക്‌സ് സഭയോട് സര്‍ക്കാര്‍ നീതി നിഷേധം കാട്ടുകയാണെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. കോടതിവിധികള്‍ അവഗണിച്ച് നടത്തുന്ന പ്രതിഷേധങ്ങളും വെല്ലുവിളികളും പ്രതിരോധിക്കാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കാതോലിക്ക ബാവ പറഞ്ഞു.

Also Read കോതമംഗലം പള്ളി തർക്കം: യാക്കോബായ വിഭാഗവും ഹൈക്കോടതിയിൽ

Also Read പള്ളിത്തർക്കം: ഓർത്തഡോക്സ് സഭ ഗവർണറെ കാണും

ഇംഗ്ലീഷിലും മലയാളത്തിലുമാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രിക്ക് കൈമാറുമെന്നും സഭാ വൃത്തങ്ങള്‍ അറിയിച്ചു.

First published: December 23, 2018, 4:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading