നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പള്ളിത്തർക്കത്തിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗക്കാർ നേർക്കുനേർ

  പള്ളിത്തർക്കത്തിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗക്കാർ നേർക്കുനേർ

  നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ

  church cross

  church cross

  • Share this:
  പള്ളിത്തർക്കത്തിൽ യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ വീണ്ടും നേർക്കുനേർ. നാളെ മുതൽ പള്ളികൾക്ക് മുന്നിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന സത്യഗ്രഹ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യാക്കോബായ സഭ വ്യക്തമാക്കി. പ്രാർത്ഥനയ്ക്ക് വന്നാൽ തടയില്ലെന്നും  എന്നാൽ പള്ളി പിടിച്ചെടുക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്നും ഓർത്തഡോക്സ് സഭ പ്രതിനിധികൾ പറഞ്ഞു.

  പള്ളിത്തർക്കത്തിൽ സർക്കാർ അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് പള്ളികളിൽ പ്രവേശിക്കാനുള്ള യാകോബായ സഭ വിശ്വാസികളുടെ തീരുമാനം. വിട്ടു കൊടുത്ത പള്ളികളിൽ നാളെ മുതൽ സത്യഗ്രഹ സമരം തുടങ്ങും. 13നാണ് പള്ളികളിൽ പ്രവേശിക്കുക.  പള്ളികളിൽ കയറാൻ കോടതി വിധി അനുവദിക്കുന്നുണ്ടെന്നാണ് യാക്കോബായ സഭ വിശ്വാസികൾ പറയുന്നത്. പ്രവേശനം ഉറപ്പാക്കാൻ സർക്കാർ നിയമ നിർമ്മാണം നടത്തണമെന്നും യാകോബായ സഭ ആവശ്യപ്പെടുന്നു. പള്ളികളിയിൽ പ്രവേശിക്കാൻ അനുവദിക്കുമെങ്കിലും യാക്കോബായ സഭ വൈദികരെ ചടങ്ങുകൾ നടത്താൻ അനുവദിക്കില്ലെന്നാണ്  ഓർത്തഡോക്സ് സഭയുടെ നിലപാട്.

  പള്ളി പ്രവേശനത്തിന് ഓർഡിനൻസ് വേണം എന്ന ആവശ്യത്തേയും  ഓർത്തഡോസ് സഭ തള്ളുന്നു. പതിമൂന്നാം തിയതി പള്ളിയിൽ യാക്കോബായ സഭ വിശ്വാസികൾ കയറാൻ തീരുമാനിച്ച സാഹചര്യത്തിൽ പോലീസ് സംരക്ഷണം തേടുമെന്ന്‌ യൂഹന്നോൻ മാർ ദിയസ്ക്കോറോസ് മെത്രാപോലീത്താ പറഞ്ഞു.
  Published by:user_57
  First published:
  )}