നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശവസംസ്കാരം സംബന്ധിച്ച സർക്കാർ ഓർഡിനൻസിനെതിരെ ഓർത്തഡോക്സ് സഭ

  ശവസംസ്കാരം സംബന്ധിച്ച സർക്കാർ ഓർഡിനൻസിനെതിരെ ഓർത്തഡോക്സ് സഭ

  ഓർഡിനൻസിനെതിരെ കോടതിയെ സമീപിക്കും

  • Share this:
  ഓർത്തഡോക്സ് യാക്കോബായ പള്ളി തർക്കം പരിഹരിക്കുന്നതിനായി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരെ ഓർത്തഡോക്സ് സഭ രംഗത്തെത്തി. സുപ്രീം കോടതി വിധിക്ക് നിരക്കാത്തതാണ് സംസ്ഥാന സർക്കാർ നീക്കമെന്ന് സഭാ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോക്ടർ യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു.

  ഇടവകാംഗങ്ങളുടെ മൃതദേഹം സെമിത്തേരിയിൽ ആർക്കുവേണമെങ്കിലും സംസ്കരിക്കാം എന്ന ഓർഡിനൻസിലെ വ്യവസ്ഥയാണ് ഓർത്തഡോക്സ് സഭയെ ചൊടിപ്പിച്ചത്. ഓർത്തഡോക്സ് സഭാംഗമായിരിക്കുന്ന ഇടവകക്കാർക്ക് മാത്രമാണ് സഭയുടെ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കാൻ അവകാശമുള്ളത്. ഇടവക വികാരിയാണ് സെമിത്തേരിയുടെ ചുമതലക്കാരൻ.

  Also Read- 'കുടുംബകല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം സംസ്‌ക്കരിക്കാം'; സഭാ തർക്കത്തിൽ നിയമ നിർമ്മാണവുമായി സർക്കാർ

  സുപ്രീംകോടതി വിധിയിലൂടെ ഔദ്യോഗികമായി വികാരിമാരായി തീർന്നിരിക്കുന്ന വൈദികരുടെ അറിവും സമ്മതവും പങ്കാളിത്തവും കൂടാതെ പള്ളിയുടെ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നത് അരാജകത്വം സൃഷ്ടിക്കും. പള്ളികളിൽ സമാന്തര ഭരണം നിലനിർത്തുന്നതിനുള്ള പരിശ്രമത്തിന്റെ ആദ്യപടിയാണ്  ഓർഡിനൻസ് എന്നും ഓർത്തഡോക്സ് സഭ ആരോപിക്കുന്നു.

  ഓർഡിനൻസിനെതിരെ  നിയമനടപടി

  ശവസംസ്കാര വിഷയത്തിൽ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരെ കോടതിയെ സമീപിക്കാനാണ് ഓർത്തഡോക്സ് സഭയുടെ തീരുമാനം. സഭാ സെക്രട്ടറി ബിജു ഉമ്മനും ഇതുസംബന്ധിച്ച് സർക്കാരിനെതിരെ രംഗത്തെത്തി. സുപ്രീം കോടതി വിധി രാജ്യത്തെ നിയമം ആണ്. ആ നിയമത്തിനെതിരായി ഒരു സംസ്ഥാനത്തിനും നിയമനിർമാണം നടത്തുവാൻ അവകാശമില്ല. മൃതദേഹം സംസ്കരിക്കുന്നതിൽ ഓർത്തഡോക്സ് സഭ എതിരു നിന്നിട്ടില്ലെന്നും ബിജു ഉമ്മൻ പറയുന്നു. നിയമാനുസൃത വികാരിയുടെ കാർമികത്വത്തിൽ മാത്രമാണ് സംസ്കാരം നടക്കേണ്ടത് എന്നാണ്  ആവശ്യപ്പെട്ടിട്ടുള്ളത്. യാക്കോബായ സഭയ്ക്ക് അനുകൂലമായി ആനുകൂല്യങ്ങൾ ചെയ്തുകൊടുക്കുന്നതിന്റെ ഭാഗമായാണ് ഓർഡിനൻസ് എന്നും ഓർത്തഡോക്സ് സഭ ആരോപിക്കുന്നു.

   
  Published by:Rajesh V
  First published:
  )}