സഭാതർക്കം: ഓർത്തഡോക്സ് വിഭാഗം മന്ത്രിതല ഉപസമിതി ചർച്ച ബഹിഷ്കരിച്ചു

ഓർത്തഡോക്സ് വിഭാഗത്തെ അനുനയിപ്പിക്കാൻ സർക്കാർ തലത്തിൽ നീക്കം ആരംഭിച്ചു

news18
Updated: March 19, 2019, 8:27 PM IST
സഭാതർക്കം: ഓർത്തഡോക്സ് വിഭാഗം മന്ത്രിതല ഉപസമിതി ചർച്ച ബഹിഷ്കരിച്ചു
ഓർത്തഡോക്സ് വിഭാഗത്തെ അനുനയിപ്പിക്കാൻ സർക്കാർ തലത്തിൽ നീക്കം ആരംഭിച്ചു
  • News18
  • Last Updated: March 19, 2019, 8:27 PM IST
  • Share this:
തിരുവനന്തപുരം: സഭാതർക്കം പരിഹരിക്കാൻ ഉള്ള സർക്കാർ നീക്കത്തിൽ തുടക്കത്തിലെ കല്ലുകടി. സർക്കാരിന്റെ മധ്യസ്ഥ ചർച്ചക്ക് പ്രസക്തിയില്ലെന്ന് ആരോപിച്ച് ഓർത്തഡോക്സ് വിഭാഗം മന്ത്രിതല ഉപസമിതി ചർച്ച ബഹിഷ്ക്കരിച്ചു. അതേസമയം സർക്കാരിനെ നീക്കത്തിൽ പ്രതീക്ഷയുണ്ടെന്ന് ആയിരുന്നു യാക്കോബായ വിഭാഗത്തിന്റെ പ്രതികരണം. പ്രശ്നപരിഹാരത്തിന് ഇരു വിഭാഗങ്ങളുമായി തുടർ ചർച്ച നടത്താൻ തന്നെയാണ് സർക്കാർ നീക്കം.

തങ്ങൾക്ക് അനുകൂലമായ കോടതിവിധി നടപ്പിലാക്കണമെന്ന് ഓർത്തഡോക്സ് വിഭാഗവും വിശ്വാസികളുടെ അഭിപ്രായം അറിഞ്ഞ് വിധി നടപ്പിലാക്കണമെന്ന് യാക്കോബായ സഭയും നിലപാട് എടുത്തതോടെ വർഷങ്ങൾ നീണ്ട സഭാതർക്കം വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടവെച്ചിരുന്നു. ഇതോടെയാണ് മധ്യസ്ഥ ചർച്ചയ്ക്ക് സർക്കാർ നീക്കം ആരംഭിച്ചത്. എന്നാൽ ഇ പി ജയരാജൻ അധ്യക്ഷനായ മന്ത്രിതല ഉപസമിതിയുടെ ചർച്ചയിൽ ഓർത്തഡോക്സ് സഭ പങ്കെടുത്തില്ല. അതേസമയം സർക്കാരിൻറെ നീക്കത്തെ പ്രതീക്ഷയോടെയാണ് യാക്കോബായ വിഭാഗം കാണുന്നത്.

മധ്യസ്ഥ ഇടപെടലിനെ അംഗീകരിക്കാത്ത ഓർത്തഡോക്സ് വിഭാഗത്തെ അനുനയിപ്പിക്കാൻ സർക്കാർ തലത്തിൽ നീക്കം ആരംഭിച്ചിട്ടുണ്ട്. സഭാതർക്കത്തിൽ മധ്യസ്ഥ ഇടപെടൽ നടത്തുന്ന മലങ്കരസഭാ സമാധാന സമിതി പ്രതിനിധികളെയും മന്ത്രിതല ഉപസമിതി അംഗങ്ങൾ കണ്ടു. പ്രശ്നപരിഹാരത്തിന് പുതിയ നിർദേശങ്ങൾ സമർപ്പിക്കാനാണ് സർക്കാർ ആവശ്യപ്പെട്ടത്. സഭാതർക്കം തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമെന്നത് മുന്നിൽ കണ്ടു കൂടിയാണ് സർക്കാരിന്റെ തിരക്കിട്ട നീക്കങ്ങൾ.

First published: March 19, 2019, 8:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading