വയനാട്: ഭർതൃമതിയായ യുവതിയെ കൗൺസിലിംഗിന്റെ മറവിൽ പീഡിപ്പിച്ച വൈദികനെതിരെ നടപടിയുമായി ഓർത്തഡോക്സ് സഭ. വയനാട് ബത്തേരി താളൂര്‍ സ്വദേശിയായ ഫാദര്‍ ബാബു വര്‍ഗീസ് പൂക്കോട്ടില്‍നെ വികാരി സ്ഥാനത്തുനിന്ന് നീക്കുകയും പൗരോഹിത്യ അധികാര അവകാശങ്ങളില്‍ നിന്നും മാറ്റി നിർത്തുകയും ചെയ്തിരിക്കുന്നതായി സഭ അറിയിച്ചു.
മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻബത്തേരി ഭദ്രാസനത്തിനു കീഴെയുള്ള മാനന്തവാടി കമ്മന സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയിൽ വികാരിയായി സേവനമനുഷ്ഠിക്കുകയായിരുന്നു ഫാദർ ബാബു വര്‍ഗീസ് പൂക്കോട്ടിൽ. പൗരോഹിത്യത്തിന് നിരക്കാത്ത രീതിയിൽ ജീവിക്കുകയും ക്രിമിനൽ കേസിൽ പ്രതിയാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് വൈദികനെ മാറ്റി നിർത്തുന്നതെന്ന് സഭ അറിയിച്ചു.
കേണിച്ചിറയിൽ വൈദികൻ നടത്തിവന്ന ഡി അഡിക്ഷൻ സെന്ററിന് സഭക്കോ ഭദ്രാസനത്തിനോ യാതൊരുവിധ ബന്ധമില്ലെന്നും സഭയുടെ അംഗീകാരമില്ലാതെയാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് ബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രപൊലീത്ത അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഭർതൃമതിയായ യുവതിയെ കൗൺസിലിംഗിന്റെ മറവിൽ ഇദ്ദേഹം പീഡിപ്പിച്ചതായി പരാതി ലഭിച്ചത്. കമ്പളക്കാട് പോലീസ് വൈദികനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Orthodox church, Orthodox priest rape case, Rape charge against priest, Wayanad