കണ്ടനാട് പള്ളിയിലെ സംഘര്‍ഷം; ഓര്‍ത്തഡോക്സ് സഭ ഞായറാഴ്ച പ്രതിഷേധ ദിനം ആചരിക്കും
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ താക്കോല്‍ കൈമാറാന്‍ ഓര്‍ത്തഡോക്സ് വിഭാഗം തയ്യാറാകാതിരുന്നതാണ് സംഘര്‍ഷത്തിന് കാരണമായത്.
news18-malayalam
Updated: September 7, 2019, 10:49 PM IST
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ താക്കോല്‍ കൈമാറാന്‍ ഓര്‍ത്തഡോക്സ് വിഭാഗം തയ്യാറാകാതിരുന്നതാണ് സംഘര്‍ഷത്തിന് കാരണമായത്.
- News18 Malayalam
- Last Updated: September 7, 2019, 10:49 PM IST
കൊച്ചി: ഓര്‍ത്തഡോക്സ് സഭ ഞായറാഴ്ച പ്രതിഷേധ ദിനം ആചരിക്കും. കണ്ടനാട് പള്ളിയില്‍ അതിക്രമിച്ച് കടക്കാന്‍ ഒത്താശ ചെയ്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധ ദിനം ആചരിക്കുന്നത്. ബസേലിയോസ് മര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രതിഷേധ ദിനം ആചരിക്കുന്നത്. കണ്ടനാട് പള്ളിയിലെ ആക്രമണത്തില്‍ ഓര്‍ത്തഡോക്സ് വികാരി ഫാ.ഐസക്ക് മട്ടുമ്മലിന് പരുക്കേറ്റിരുന്നു. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പള്ളിയിലെ പ്രാര്‍ത്ഥനാക്രമം അനുസരിച്ച് ശനിയാഴ്ച ദിവസങ്ങളില്‍ യാക്കോബായ സഭാ വിശ്വാസികള്‍ക്ക് പളളിയുടെ താക്കോല്‍ കൈമാറേണ്ടതാണ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ താക്കോല്‍ കൈമാറാന്‍ ഓര്‍ത്തഡോക്സ് വിഭാഗം തയ്യാറാകാതിരുന്നതാണ് സംഘര്‍ഷത്തിന് കാരണമായത്. Also Read യാക്കോബായ വിഭാഗം പള്ളി തുറന്നു; കണ്ടനാട് പള്ളിയിൽ സംഘർഷം
പള്ളിയിലെ പ്രാര്‍ത്ഥനാക്രമം അനുസരിച്ച് ശനിയാഴ്ച ദിവസങ്ങളില്‍ യാക്കോബായ സഭാ വിശ്വാസികള്‍ക്ക് പളളിയുടെ താക്കോല്‍ കൈമാറേണ്ടതാണ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ താക്കോല്‍ കൈമാറാന്‍ ഓര്‍ത്തഡോക്സ് വിഭാഗം തയ്യാറാകാതിരുന്നതാണ് സംഘര്‍ഷത്തിന് കാരണമായത്.