സുപ്രീംകോടതി വിധി നടപ്പാക്കി; 128 വർഷം പഴക്കമുള്ള കാരിക്കോട് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രവേശിച്ചു
സുപ്രീംകോടതി വിധി നടപ്പാക്കി; 128 വർഷം പഴക്കമുള്ള കാരിക്കോട് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രവേശിച്ചു
പള്ളിത്തർക്കത്തിൽ കോട്ടയം ജില്ലയിലും വിധി നടപ്പാക്കി തുടങ്ങി. യാക്കോബായ വിഭാഗം വിശ്വാസികൾ പ്രാർത്ഥന പൂർത്തിയാക്കിയ ശേഷമാണ് പള്ളിത്തർക്കത്തിൽ കോടതി വിധി നടപ്പാക്കിയത്.
128 വർഷം പഴക്കമുള്ള കാരിക്കോട് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രവേശിച്ചു
കോട്ടയം: വെള്ളൂർ കാരിക്കോട് സെന്റ് തോമസ് ബഥേൽ പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കി. പോലീസിന്റെ സഹായത്തോടെ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചു. യാക്കോബായ വിഭാഗം വിശ്വാസികൾ പ്രാർത്ഥന പൂർത്തിയാക്കിയ ശേഷമാണ് പള്ളിത്തർക്കത്തിൽ കോടതി വിധി നടപ്പാക്കിയത്.
നാലു കുടുംബങ്ങളിൽ നിന്നുള്ള 9 ഓർത്തഡോക്സ് വിശ്വാസികൾ ആണ് വിധി നടപ്പാക്കാനായി എത്തിയത്. ഇടുക്കി എസ്പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു വിധി നടപ്പാക്കിയത്.
യാക്കോബായ വിഭാഗം പള്ളിയുടെ ഗേറ്റ് താഴിട്ട് പൂട്ടിയെങ്കിലും പോലീസിന്റെ സഹായത്തോടെ ഓർത്തഡോക്സ് വിശ്വാസികൾ അകത്തു കയറി. പള്ളിയിൽ കയറിയ ഓർത്തഡോക്സ് വിഭാഗം തുടർന്ന് കുർബാന അർപ്പിച്ചു.
128 വർഷം പഴക്കമുള്ള ആരാധനാലയം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് യാക്കോബായ വിഭാഗം പറഞ്ഞു. നൂറിലധികം യാക്കോബായ കുടുംബങ്ങളാണ് പള്ളിക്ക് കീഴിലുള്ളത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.