മതവിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം ലഭിച്ച ജനപക്ഷം സെക്കുലര്‍ നേതാവ് പി.സി ജോര്‍ജിനെതിരെ പ്രതികരണവുമായി ഓര്‍ത്തഡോക്സ് സഭ. പി.സി.ജോർജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്ന് ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു. ക്രിസ്ത്യാനികളുടെ കാര്യം നോക്കാൻ ജോർജിനെ ഏൽപ്പിച്ചിട്ടില്ല. ജോർജ് ക്രിസ്ത്യാനികളുടെ ചാമ്പ്യനാകേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ട് ബിജെപിയിൽ പോകാതെ ജോർജിന് നിവൃത്തിയില്ലെന്നും തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു. കത്തോലിക്ക സഭാനേതൃത്വം നര്‍കോട്ടിക് ജിഹാദും ലവ് ജിഹാദും ഉന്നയിക്കുന്നത് വ്യക്തിതാല്പര്യം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read- 'കൂടെ കിടന്നവനെ രാപ്പനി അറിയൂ'; രണ്ടുവർഷമായി SDPI-യുമായി അടുത്ത ബന്ധം പുലർത്തി, അവർ ഇന്ത്യയെ സ്നേഹിക്കുന്നവരല്ല': പി സി ജോർജ്
വിശ്വാസികളാണ് സഭ നേതൃത്വത്തെ തിരുത്തേണ്ടത്. ഭാരതത്തെ മുഴുവനായി കാണുന്ന ആർക്കും സംഘ പരിവാറിനൊപ്പം നിൽക്കാൻ കഴിയില്ലെന്നും യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു.
'പി.സി.ജോര്‍ജിന്റേത് അറവുശാലയിലെ പോത്തിന്റെ കരച്ചില്'; മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച പിസി ജോര്‍ജിനെതിരെ(PC George) മന്ത്രി വി ശിവന്‍കുട്ടി(V Sivankutty). വര്‍ഗീയവിഷം തുപ്പിയാല്‍ ഇനിയും അകത്തു കിടക്കേണ്ടി വരുമെന്ന് മന്ത്രി മുന്നറിയിപ്പു നല്കി. സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന് പി.സി.ജോര്‍ജിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
'അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പിസി ജോര്ന്റേത്. വര്‍ഗീയ വിഭജനം ഉന്നംവച്ചുള്ള നീക്കങ്ങള്‍ ആണ് സംഘപരിവാറില്‍ നിന്ന് ഉണ്ടാകുന്നത്. പിസി ജോര്‍ജിനെ അകിനുള്ള കരുവാക്കുകയാണ്. സ്വയം വിറ്റ് ജീവിക്കാുനുള്ള ശ്രമത്തിലാണ് പിസി ജോര്‍ജ് ഇപ്പോഴുള്ളത്' വി ശിവന്‍കുട്ടി പറഞ്ഞു.
Also Read- 'ഞാൻ ആരെയും കൊന്നിട്ടില്ല, കലാപത്തിന് ആഹ്വാനം ചെയ്തിട്ടില്ല, കൈയും വെട്ടിയിട്ടില്ല': പി സി ജോർജ്
പി.സി.ജോര്‍ജിനോ അദ്ദേഹം ഇപ്പോള്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ക്കോ കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ കഴിയില്ല. കൗണ്ട് ഡൗണ്‍ തുടങ്ങിയത് ആരുടേതാണെന്ന് കാലം തെളിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Hate Slogan | ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങള്‍ അറസ്റ്റില്‍
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട്(Popular Front) റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം(Hate Slogan) വിളിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങള്‍ അറസ്റ്റില്‍(Arrest). തൃശൂര്‍ കുന്നംകുളത്ത് വച്ചാണ് ആലപ്പുഴ പൊലീസ്(Police) അറസ്റ്റ് ചെയ്തത്. പ്രകടനത്തില്‍ വിദ്വേഷ മുദ്യ്രവാക്യം ഉയര്‍ന്നതിന്റെ പേരിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിന്റെ ചെയര്‍മാനായിരുന്നു യഹിയ തങ്ങള്‍. റാലിയില്‍ കുട്ടിയുടെ വിവാദ മുദ്രാവാക്യം വിളിയില്‍ ശക്തമായ നടപടി വേണമെന്നും റാലി നടത്തിയ സംഘാടകര്‍ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി കഴിഞ്ഞദിവസം നിര്‍ദ്ദേശിച്ചിരുന്നു.
Also Read- 'ജഗതിയുടെ മകളെ മതംമാറ്റി അല്‍ഫോന്‍സയാക്കി; പി സി ജോർജിനോളം മതവർഗീയത ആർക്കുണ്ട്?': വെള്ളാപ്പള്ളി നടേശൻ
അതേസമയം വിദ്വേഷ മുദ്രാവാക്യം കേസില്‍ കുട്ടിയുടെ അച്ഛന് ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുട്ടിയുടെ പിതാവ് അഷ്കര്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷന് ഭാരവാഹികളായ ഷമീര്‍, സുധീര്‍, മരട് ഡിവിഷന് സെക്രട്ടറി നിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
വിദ്വേഷ മുദ്രാവാക്യം വിളിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന കുട്ടിയും കുടുംബവും ശനിയാഴ്ച രാവിലെയാണ് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ തിരിച്ചെത്തിയത്. ഇതിനുപിന്നാലെ വീട്ടിലെത്തി കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സ്വയം വിളിച്ചതാണെന്നും ആരും തന്ന മുദ്രാവാക്യമല്ലെന്നുമാണ് കുട്ടി പറഞ്ഞിരുന്നത്. എന്‍.ആര്.സി.യുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടിക്ക് പോയപ്പോളാണ് മുദ്രാവാക്യം കേട്ടതെന്നും ഇത് മനഃപാഠമാക്കുകയാണ് ചെയ്തതെന്നും കുട്ടി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.