പള്ളിത്തർക്കം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഓർത്തഡോക്സ് സഭ; ജില്ലാഭരണകൂടം നടത്തിയ ചർച്ച പരാജയം

പള്ളി പൂട്ടണമെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ നിലപാടെന്ന് യാക്കോബായ വിഭാഗം ആരോപിച്ചു

news18
Updated: March 25, 2019, 7:56 PM IST
പള്ളിത്തർക്കം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഓർത്തഡോക്സ് സഭ; ജില്ലാഭരണകൂടം നടത്തിയ ചർച്ച പരാജയം
പള്ളി പൂട്ടണമെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ നിലപാടെന്ന് യാക്കോബായ വിഭാഗം ആരോപിച്ചു
  • News18
  • Last Updated: March 25, 2019, 7:56 PM IST
  • Share this:
കൊച്ചി: കൊച്ചി: പെരുമ്പാവൂർ പള്ളി തർക്കത്തിൽ ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങളുമായി ജില്ലാ ഭരണകൂടം നടത്തിയ ചർച്ച പരാജയം. കോടതി വിധി നടപ്പാക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണെന്ന് ഓർത്തഡോക്സ് സഭ വ്യക്തമാക്കിയപ്പോൾ പള്ളി പൂട്ടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് യാക്കോബായ വിഭാഗം പറയുന്നു. സഭാ തർക്കം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന മുന്നറിയിപ്പും ഓർത്തഡോക്സ് വിഭാഗം നൽകുന്നു.

എറണാകുളം ജിലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഇരു വിഭാഗങ്ങളിൽനിന്നും മൂന്ന് പ്രതിനിധികൾ വീതം പങ്കെടുത്തു. സംഘർഷം ഒഴിവാക്കാൻ പള്ളിയുടെ താക്കോൽ ആർ ഡി ഒയ്ക്ക് കൈമാറാൻ ആവശ്യപ്പെട്ടെങ്കിലും യാക്കോബായ വിഭാഗം നിരസിച്ചു. ഇരുവിഭാഗവുമായി കളക്ടർ ഒറ്റയ്ക്ക് ചർച്ച നടത്തിയങ്കിലും പരാജയപ്പെട്ടു. പള്ളി പൂട്ടണമെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ നിലപാടെന്ന് യാക്കോബായ വിഭാഗം ആരോപിച്ചു.

കോടതി വിധി നടപ്പാക്കണമെന്നും റിലേ സത്യാഗ്രഹം അടക്കം കൂടുതൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഓർത്തഡോക്സ് വിഭാഗം വ്യക്തമാക്കി. സഭാ തർക്കം ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അവർ പറയുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നാണ് യാക്കോബായ സഭ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നിൽക്കേ സഭാ തർക്കം രൂക്ഷമാകുന്നത് സർക്കാറിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
First published: March 25, 2019, 7:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading