പഴന്തോട്ടം പള്ളിയിലെ ഓർത്തഡോക്സ് പ്രവേശനം: കാതോലിക്ക ബാവയുടെ ഉപവാസം തുടരുന്നു

News18 Malayalam
Updated: January 13, 2019, 7:03 AM IST
പഴന്തോട്ടം പള്ളിയിലെ ഓർത്തഡോക്സ് പ്രവേശനം: കാതോലിക്ക ബാവയുടെ ഉപവാസം തുടരുന്നു
  • Share this:
കൊച്ചി: ഓർത്തഡോക്സ് യാക്കോബായ തർക്കം നിലനിൽക്കുന്ന കോലഞ്ചേരി പഴന്തോട്ടം സെന്റ് മേരീസ് പള്ളിക്ക് മുന്നിൽ യാക്കോബായ സഭാ അധ്യക്ഷൻ തോമസ് പ്രഥമൻ കാതോലിക്ക ബാവ ആരംഭിച്ച ഉപവാസം തുടരുകയാണ്. ഓർത്തഡോക്‌സ് പക്ഷം ഇന്നലെ പുലർച്ചെ പൂട്ടുപൊളിച്ച് പള്ളിയിൽ പ്രവേശിച്ചതോടെ ആണ് തർക്കം തുടങ്ങിയത്. പള്ളിയിൽ യാക്കോബായ വിഭാഗം വിശ്വാസിയുടെ മൃതദേഹം സംസ്ക്കരിക്കുന്നതിനെ ചൊല്ലിയും തർക്കം ഉണ്ടായിരുന്നു. ഇന്ന് ഞായറാഴ്ച പ്രാർത്ഥനകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പള്ളിയിൽ കനത്ത പോലീസ് കാവലുണ്ട്.

പഴന്തോട്ടം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് പ്രവേശനം; പുറത്ത് കാതോലിക്ക ബാവയുടെ ഉപവാസം

ഓർത്തഡോക്സ് വിഭാഗം പുലർച്ചെ മൂന്ന് മണിയോടെ പൂട്ടുപൊളിച്ച് പള്ളിയിൽ പ്രവേശിച്ചതോടെയാണ് പഴംതോട്ടം സെൻറ് മേരീസ് പള്ളിയിൽ ഇരുവിഭാഗവും തമ്മിൽ തർക്കം ആരംഭിച്ചത്. ഓർത്തഡോക്സ് വികാരിയുടെ നേതൃത്വത്തിൽ അമ്പതോളം വിശ്വാസികളാണ് രാവിലെ പള്ളിയിൽ പ്രവേശിച്ചത്. തുടർന്ന് യാക്കോബായ വിഭാഗം പ്രതിഷേധവുമായി എത്തി. ഇതിനിടെ യാക്കോബായ വിശ്വാസിയായ റാഹേൽ പൗലോസിന്റെ മൃതദേഹം പള്ളിക്കകത്ത് സംസ്കരിക്കണമെന്ന് യാക്കോബായ വിഭാഗം ആവശ്യം ഉന്നയിച്ചു. കലക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ, പുറത്തുനിന്ന് ചടങ്ങുകൾ പൂർത്തിയാക്കി മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്കരിക്കാം എന്ന ധാരണയിലെത്തി. സംസ്കാരചടങ്ങുകൾക്ക് യാക്കോബായ വിഭാഗത്തിൽ നിന്നുള്ള ഇരുപതോളം വിശ്വാസികൾ മാത്രമാണ് സെമിത്തേരിയിൽ പ്രവേശിച്ചത്.

അതേസമയം കോടതി വിധി അനുസരിച്ച് തങ്ങൾ പള്ളിയിൽ ആരാധനക്കായി എത്തിയതാണെന്ന് ഓർത്തഡോക്സ് വൈദികൻ കെ.കെ.വർഗീസ് പ്രതികരിച്ചു.
First published: January 13, 2019, 6:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading