കോടതി വിധിയിൽ ഇനി ചർച്ചയില്ല: പള്ളിത്തർക്കത്തിൽ മധ്യസ്ഥ ശ്രമങ്ങളെ തള്ളി ഓർത്തഡോക്സ് സഭ

കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ സർക്കാരിന് അനങ്ങാപ്പാറ നയമാണെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാത്തോലിക ബാവ

News18 Malayalam | news18
Updated: December 4, 2019, 2:38 PM IST
കോടതി വിധിയിൽ ഇനി ചർച്ചയില്ല: പള്ളിത്തർക്കത്തിൽ മധ്യസ്ഥ ശ്രമങ്ങളെ തള്ളി ഓർത്തഡോക്സ് സഭ
Orthodox Church new
  • News18
  • Last Updated: December 4, 2019, 2:38 PM IST
  • Share this:
കൊച്ചി: പള്ളിത്തർക്കത്തിൽ മധ്യസ്ഥ ശ്രമങ്ങളെ തള്ളി ഓർത്തഡോക്സഭ. സുപ്രീം കോടതി വിധിയുടെ മുകളിൽ ഒരുവിധത്തിലുമുള്ള അനുരഞ്ജന ചർച്ചയ്ക്കില്ലെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാത്തോലിക ബാവ പറഞ്ഞു. എന്നാൽ അനുരഞ്ജന നീക്കത്തോട് ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

യാക്കോബായ-ഓർത്തഡോക്സ് സഭ വിഭാഗങ്ങൾ തമ്മിലുള്ള പള്ളിത്തർക്കം തുടരുന്ന സാഹചര്യത്തിൽ അനുരഞ്ജന നീക്കവുമായി ക്രിസ്തീയ സഭയുടെ 5 അധ്യക്ഷൻമാർ രംഗത്തെത്തിയിരുന്നു. സമവായ ചർച്ചകൾക്ക് തയ്യാറാവണമെന്നാവശ്യപ്പെട്ട് യാക്കോബായ ഓർത്തഡോക്സ് സഭ അധ്യക്ഷൻമാർക്ക് ഇവർ കത്തയയ്ക്കുകയും ചെയ്തു. എന്നാൽ അനുരജ്ഞന നീക്കങ്ങൾക്ക് ഇല്ലെന്ന നിലപാടാണ് ഓർത്തഡോക്സ് സഭയ്ക്ക്.

Also Read-സഭാതർക്ക പരിഹാരത്തിന് മുൻകൈ എടുക്കാമെന്ന് വിവിധ ക്രൈസ്തവസഭ അധ്യക്ഷന്മാർ; സ്വാഗതം ചെയ്ത് യാക്കോബായ സഭ

കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ സർക്കാരിന് അനങ്ങാപ്പാറ നയമാണെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാത്തോലിക ബാവ കുറ്റപ്പെടുത്തി. സുപ്രീംകോടതി വിധിയ്ക്ക് മേൽ ഇനിയും ചർച്ചയെന്ന ആവശ്യം സങ്കടകരമാണ്. ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ക്രിസ്തീയ സഭകളുടെ അധ്യക്ഷൻമാർക്ക് മറുപടി കത്ത് നൽകുമെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ പറഞ്ഞു.

അതേസമയം അനുരഞ്ജന നീക്കത്തിനുള്ള ശ്രമങ്ങളെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിട്ടുണ്ട്. ഒരു വിഭാഗത്തിന്റെ നിസഹകരണമാണ് പ്രശ്ന പരിഹാരത്തിന് തടസമായത്. അനന്തമായി നീണ്ടുപോകേണ്ടതല്ല തർക്കങ്ങൾ. അതുകൊണ്ട് തന്നെ ക്രിയാത്മകമായ തീരുമാനം ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
First published: December 4, 2019, 2:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading