പള്ളിത്തർക്കം: ഓർത്തഡോക്സ് സഭ ഗവർണറെ കാണും

news18india
Updated: December 22, 2018, 7:57 AM IST
പള്ളിത്തർക്കം: ഓർത്തഡോക്സ് സഭ ഗവർണറെ കാണും
  • Share this:
കൊച്ചി: ഞായറാഴ്ച മുഴുവൻ പള്ളികളിലും പ്രമേയം അവതരിപ്പിച്ച് പാസാക്കിയ ശേഷം ബുധനാഴ്ചയോടെ ഗവർണറെ കാണാനാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ ആലോചന. സംസ്ഥാന പൊലീസിന് സാധിക്കില്ലെങ്കിൽ കേന്ദ്രസേനയെ വിളിക്കണമെന്നും ഓർത്തഡോസ് മാനേജിങ് കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാറിന് ഇച്ഛാശക്തിയില്ലാത്തതാണ് പൊലീസ് നിഷ്ക്രിയരാകാൻ കാരണമെന്ന് കോട്ടയത്ത് ചേർന്ന ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി വിലയിരുത്തി.

ആരാധനയ്ക്ക് എത്തിയ ഓർത്തഡോക്സ് റമ്പാനെ പോലീസ് അറസ്റ്റ് ചെയ്ത നടപടിയെ മാനേജിങ് കമ്മിറ്റി അപലപിച്ചു. വിഷയം ചർച്ചചെയ്യാൻ അടുത്തമാസം മൂന്നിന് മലങ്കര അസോസിയേഷൻ വിളിച്ച് ചേർക്കാനും ഓർത്തഡോക്സ് സഭ തീരുമാനിച്ചു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും കോതമംഗലം പള്ളിയിലേക്ക് മടങ്ങിയെത്തുമെന്ന നിലപാടിലാണ് ഓർത്തഡോക്സ് റമ്പാൻ തോമസ് പോൾ.

ചാലക്കുടി പുഴയില്‍ രണ്ട് വിദ്യാര്‍ഥികൾ മുങ്ങിമരിച്ചു

സുപ്രിം കോടതി വിധി നടപ്പാക്കാൻ പോലിസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം സമർപിച്ച ഹർജി അടുത്ത മാസം 4ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ അഭിഭാഷകനുമായി ആലോചി എന്ന് പള്ളിയിലേക്ക് മടങ്ങിയെത്തണമെന്നു തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതെസമയം റമ്പാൻ തിരികെ എത്തിയാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് യാക്കോബായ വിഭാഗത്തിന്റെ തീരുമാനം.
First published: December 22, 2018, 7:56 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading