ഇടതു-വലതു മുന്നണികൾ വ‍ഞ്ചിച്ചു: കോന്നിയില്‍ സുരേന്ദ്രന് വോട്ടഭ്യർഥിച്ച് ഓര്‍ത്തഡോക്സ് സഭാ ഭാരവാഹികൾ

ഇടതു-വലതു മുന്നണികൾ സഭയെ വഞ്ചിച്ചെന്നും നീതി നിഷേധിക്കുകയാണെന്നും ഇവർ ആരോപിച്ചു

News18 Malayalam | news18
Updated: October 14, 2019, 12:39 PM IST
ഇടതു-വലതു മുന്നണികൾ വ‍ഞ്ചിച്ചു: കോന്നിയില്‍ സുരേന്ദ്രന് വോട്ടഭ്യർഥിച്ച് ഓര്‍ത്തഡോക്സ് സഭാ ഭാരവാഹികൾ
കെ സുരേന്ദ്രൻ
  • News18
  • Last Updated: October 14, 2019, 12:39 PM IST IST
  • Share this:
പത്തനംതിട്ട: കോന്നിയിൽ ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രന് വേണ്ടി വോട്ടഭ്യർഥിച്ച് ഓർത്തഡോക്സ് സഭാ ഭാരവാഹികൾ. പള്ളിത്തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മുൻ നിർത്തിയാണ് ബിജെപിക്കായി സഭാ ഭാരവാഹികൾ രംഗത്തെത്തിയത്. പിറവം, പെരുമ്പാവൂർ പള്ളി പ്രശ്നത്തിൽ സഹായം വാഗ്ദാനം ചെയ്തെത്തിയത് ബിജെപിക്കാർ മാത്രമാണ്. വിഷയത്തിൽ സർക്കാർ സ്വീകരി‍ച്ച നിലപാടിൽ കടുത്ത പ്രതിഷേധമുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി.

Also Read-കുട്ടികളുടെ ചിത്രങ്ങൾ അശ്ലീലമായി ദുരുപയോഗം ചെയ്തവരെ കേരള പൊലീസ് കണ്ടെത്തിയതെങ്ങനെ?

ഇടതു-വലതു മുന്നണികൾ സഭയെ വഞ്ചിച്ചെന്നും നീതി നിഷേധിക്കുകയാണെന്നും ആരോപിച്ച് പിറവം പള്ളി മാനേജിംഗ് കമ്മിറ്റി അംഗം ജോയ് തെന്നശേരിൽ, മലങ്കര ഓർത്തഡോക്സ് അസോസിയേഷൻ മെമ്പർ പ്രകാശ് എന്നിവരാണ് രംഗത്തെത്തിയത്. കോന്നിയിൽ റോബിൻ പീറ്ററിന് സീറ്റ് നിഷേധിച്ചത് ബെന്നി ബഹന്നാൻ ആണെന്ന ആരോപണവും സഭാ ഭാരവാഹികൾ ഉന്നയിച്ചിട്ടുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 14, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading