ഇന്റർഫേസ് /വാർത്ത /Kerala / അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ചരക്ക് വാഹനങ്ങള്‍ സത്യവാങ്മൂലം കരുതണം

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ചരക്ക് വാഹനങ്ങള്‍ സത്യവാങ്മൂലം കരുതണം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

കേരളത്തിലേക്കും കേരളത്തില്‍ നിന്നും ആള്‍ക്കാരെ കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി

  • Share this:

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് വരുന്ന ചരക്ക് വാഹനങ്ങളിലെ ഡ്രൈവര്‍മാരും സഹായികളും അവരുടെ പേരുള്‍പ്പെടുന്ന സത്യവാങ്മൂലവും തിരിച്ചറിയല്‍ രേഖകളും കയ്യില്‍ കരുതാന്‍ വാഹന ഉടമകളോട് നിര്‍ദ്ദേശിക്കണമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭ്യര്‍ത്ഥിച്ചു.

തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും സംസ്ഥാന പോലീസ് മേധാവിമാര്‍ക്കും അയച്ച കത്തിലാണ് ഡി.ജി.പി. ഇക്കാര്യം ആവശ്യപ്പെട്ടത്. ഉന്നതതല ചര്‍ച്ചയില്‍ ഉണ്ടായ തീരുമാനത്തെ തുടര്‍ന്നാണ് ഈ നടപടി.

BEST PERFORMING STORIES:COVID 19| തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമായി സമ്പർക്കം: 13 മദ്രസ വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചു [NEWS]COVID 19| 'ത്രിപുര കൊറോണ മുക്ത സംസ്ഥാനം'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ബിപ്ലബ് ദേബ് [NEWS]ലഹരിയ്ക്കായി കോഫി-കോളാ മിശ്രിതം; ആരോഗ്യത്തിന് അതീവ ഹാനീകരമെന്ന് വിദഗ്ധർ [NEWS]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ചരക്ക് വാഹനങ്ങളില്‍ രണ്ട് ഡ്രൈവര്‍മാരും ഒരു സഹായിയുമാണ് ഉണ്ടാകേണ്ടത്. എന്നാല്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ലോറികളില്‍ പലപ്പോഴും ഒരു ഡ്രൈവര്‍ മാത്രമാണ് ഉണ്ടാവുക. ഈ പഴുത് മുതലെടുത്ത് രണ്ടാമത്തെ ഡ്രൈവറും സഹായിയുമെന്ന പേരില്‍ കേരളത്തിലേയ്ക്കും കേരളത്തില്‍ നിന്നും ആള്‍ക്കാരെ കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന പോലീസ് മേധാവി അയല്‍സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.

First published:

Tags: COVID-19 Lockdown, Lockdown, Lockdown Extension, Lockdown Extension In India, Tanker lorry