തിരുവനന്തപുരം: പി.എസ്.സി പരീക്ഷ എഴുതാനെത്തുന്ന ഉദ്യോഗാര്‍ഥികളെ തിരിച്ചറിയാൻ വൺ ടൈം പാസ്വേഡ് (ഒ.ടി.പി) നിർബൂന്ധമാക്കുന്നു. ഇതിനായി 10 മിനിട്ട് നേരത്തേക്ക് സാധുതയുള്ള ഒ.ടി.പി അനുവദിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.
വിവിധ പൊലീസ് ബറ്റാലിയനുകളിലെ സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയിലേക്കു നിയമന ശിപാർശ ചെയ്യന്ന ഉദ്യോഗാര്‍ഥികളെ ബയോമെട്രിക് പരിശോധനയ്ക്കു വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്.ബയോമെട്രിക് പരിശോധനയ്ക്കു ശേഷം 21, 22 തീയതികളില്‍ ഇവർക്ക് നേരിട്ടു നിയമന ശിപാർശ കൈമാറും. ഇതിലേക്കായി ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈല്‍ ആധാറുമായിലിങ്ക് ചെയ്യണമെന്നും പി.എസ്.സി നിർദ്ദേശിച്ചു.
ഒറ്റത്തവണ പ്രമാണ പരിശോധന, നിയമന പരിശോധന, ഓണ്‍ലൈന്‍ പരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവ നടത്തുന്ന സന്ദര്‍ഭങ്ങളില്‍ ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് പരിശോധനാ സംവിധാനത്തിലൂടെ ഉദ്യോഗാര്‍ഥികളുടെ തിരിച്ചറിയല്‍ ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.