• HOME
  • »
  • NEWS
  • »
  • kerala
  • »
  • Charity Service | ഗൗരി ലക്ഷ്മിയുടെ ചികില്‍സയ്ക്കായി പണം കണ്ടെത്തണം; കാരുണ്യയാത്രയുമായി സ്വകാര്യ ബസുകള്‍

Charity Service | ഗൗരി ലക്ഷ്മിയുടെ ചികില്‍സയ്ക്കായി പണം കണ്ടെത്തണം; കാരുണ്യയാത്രയുമായി സ്വകാര്യ ബസുകള്‍

സ്പൈനൽ മസ്‌കുലാര്‍ അട്രോഫി ഗൗരിലക്ഷ്മിയുടെ ചികിത്സയ്ക്ക് 16 കോടി രൂപയാണ് ആവശ്യം.

  • Share this:
    അപൂര്‍വ രോഗം ബാധിച്ച ഗൗരി ലക്ഷ്മിയുടെ ചികിത്സാ ചെലവിനുള്ള പണം കണ്ടെത്താ കാരുണ്യ യാത്രയുമായി ഒറ്റപ്പാലത്തെ സ്വകാര്യ ബസുകള്‍. ഓള്‍ കേരള പ്രൈവറ്റ് ബസ് മെമ്പേഴ്‌സ് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു കാരുണ്യ യാത്ര. നേരത്തെ പാലക്കാട് കോഴിക്കോട് പാതയിലെ ബസുകളും ധനസമാഹരണത്തില്‍ പങ്കാളികളായിരുന്നു.

    ഗുരുവായൂര്‍, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, തിരുവില്വാമല, കോട്ടായി, പാലക്കാട്, കോങ്ങാട്, മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ റൂട്ടുകളില്‍ ഓടുന്ന അന്‍പതോളം ബസുകളാണ് കാരുണ്യയാത്രയില്‍ പങ്ക് ചേര്‍ന്നത്. സംസ്ഥാന വ്യാപകമായി ബസുടമകളുടെ സംഘടന ഈ സന്നദ്ധ പ്രവര്‍ത്തനത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

    സ്പൈനൽ മസ്‌കുലാര്‍ അട്രോഫി എന്ന അപൂര്‍വ ജനിതക രോഗം ബാധിച്ച ഷൊര്‍ണൂരിലെ ഗൗരിലക്ഷ്മിയുടെ ചികിത്സയ്ക്ക് 16 കോടി രൂപയാണ് ആവശ്യം. കാരുണ്യ യാത്രയുടെ ഫ്‌ലാഗ് ഓഫ് ഒറ്റപ്പാലം ജോയിന്റ് ആര്‍ടിഒ യു മുജീബ് റഹ്‌മാന്‍ നിര്‍വഹിച്ചു.

    Also Read-Mansiya | 'പാടുന്നോര്‍ പാടട്ടെ, ആടുന്നോര്‍ ആടട്ടെ'; മന്‍സിയക്ക് വേദിയൊരുക്കി DYFI

    Kerala Police |മതപരമായ ചടങ്ങുകള്‍ക്കുള്ള പോലീസ് സുരക്ഷയ്ക്ക് പണം വാങ്ങണം; സര്‍ക്കാരിന് ശുപാര്‍ശ നല്‍കാന്‍ ധാരണ

    തിരുവനന്തപുരം: മതപരമായ ചടങ്ങുകള്‍ക്കും ഉത്സവങ്ങള്‍ക്കും ഇനി സൗജന്യ സുരക്ഷ നല്‍കേണ്ടെന്ന നിലപാടിലേക്ക് പോലീസ്. ചടങ്ങുകളുടെ സുരക്ഷയ്ക്ക് പണം വാങ്ങാനുള്ള പോലീസ് ശുപാര്‍ശ സര്‍ക്കാരിന് നല്‍കാന്‍ ധാരണയായി.

    കുറേ കാലങ്ങളായി ഈ വിഷയത്തില്‍ പോലീസിനുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നുവെങ്കിലും ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനാല്‍ തീരുമാനത്തിലെത്താതെ പോകുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന എഡിജിപി തലയോഗത്തിലാണ് ഇക്കാര്യത്തില്‍ ശുപാര്‍ശക്ക് ധാരണയായത്.

    Also Read-MVD |'രക്ഷപ്പെടല്‍ എളുപ്പമാകില്ല'; AI ക്യാമറകള്‍ സ്ഥലം മാറി വരും; ഈ മാസം അവസാനത്തോടെ പ്രവര്‍ത്തിച്ചുതുടങ്ങും

    ബന്ധപ്പെട്ടവര്‍ ഒരു നിശ്ചിത തുക സര്‍ക്കാരിലേക്ക് അടച്ചതിന് ശേഷം പോലീസ് ക്രമസമാധാന ചുമതല ഏറ്റെടുക്കുന്നതാണ് ശുപാര്‍ശ. മതപരമായ ചടങ്ങുകള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ കൂടുതലും സ്വകാര്യ ഏജന്‍സികളെ പ്രോത്സാഹിപ്പിക്കണമെന്നും ഉന്നതല യോഗത്തില്‍ വിലയിരുത്തലുണ്ടായി. പലപ്പോഴും സ്റ്റേഷന്‍ ഡ്യൂട്ടിയിലുള്ള പോലീസുകാരെയാണ് മതപരമായ ചടങ്ങുകള്‍ക്ക് അയച്ചിരുന്നത്.
    Published by:Jayesh Krishnan
    First published: