• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഔഷധി ചെയർമാൻ കെആർ വിശ്വംഭരൻ അന്തരിച്ചു

ഔഷധി ചെയർമാൻ കെആർ വിശ്വംഭരൻ അന്തരിച്ചു

മസ്തിഷ്കാഘാതത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

 കെആർ വിശ്വംഭരൻ

കെആർ വിശ്വംഭരൻ

  • Share this:
    കൊച്ചി: മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ഔഷധി ചെയർമാനുമായ കെആർ വിശ്വംഭരൻ(70) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് മരണം. മൃതദേഹം വൈകിട്ടോടെ കൊച്ചി മാമംഗലത്തെ വീട്ടിലെത്തിക്കും. സംസ്കാരം പിന്നീട് നടക്കും.

    എറണാകുളം ആലപ്പുഴ ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാർഷിക സർവകലാശാല മുൻ വി സി ആയിരുന്നു. ഔഷധി ചെയർമാൻ ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.

    നടൻ മമ്മൂട്ടിയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു വിശ്വംഭരൻ. ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന കെആർ വിശ്വംഭരനെ കാണാനും മമ്മൂട്ടി എത്തിയിരുന്നു. ലോ കോളജിൽ മമ്മൂട്ടിയുടെ സഹപാഠിയായിരുന്നു അദ്ദേഹം.

    2016 ലാണ് ഔഷധി ചെയർമാനായി കെആർ വിശ്വംഭരൻ ചുമതലയേൽക്കുന്നത്. ട്രാൻസ്ഫോമേഴ്സ് ആന്റ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡ് ചെയർമാൻ-മാനേജിങ് ഡയറക്ടർ, റബ്ബർ മാർക് മാനേജിങ് ഡയറക്ടർ, ഡിപിഐ ഡയറക്ടർ, കെബിപിഎസ് മാനേജിങ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

    പിഡിപി മുൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പൂന്തുറ സിറാജ് അന്തരിച്ചു

    പിഡിപി മുൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പൂന്തുറ സിറാജ് അന്തരിച്ചു. 57 വയസായിരുന്നു.  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു. പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ഭാര്യാ സഹോദരിയുടെ ഭർത്താവാണ് സിറാജ്.

    Also Read-'ആ രഹസ്യം എന്നോട് കൂടെ ഇരിക്കട്ടെ;' സുരേഷ് ഗോപി ചെവിയിൽ പറഞ്ഞതിനെ കുറിച്ച് സിഐ

    കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപായി പിഡിപി വിട്ട് ഐഎൻഎല്ലിൽ ചേർന്ന സിറാജ് ഈ മാസമാദ്യമാണ് പിഡിപിയിലേക്ക് മടങ്ങിയെത്തിയത്. പിന്നാലെ സംസ്ഥാന വൈസ് പ്രസിഡന്റായി സിറാജിനെ പാർട്ടി ചെയർമാന‍് അബ്ദുൾ നാസർ മഅദനി നാമനിർദേശം ചെയ്തു. പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പൂന്തുറ സിറാജ് നേരത്തെ ചെയര്‍മാന് കത്ത് നല്‍കിയിരുന്നു.
    Published by:Naseeba TC
    First published: