തിരുവനന്തപുരം: 2016 ലെ പ്രകടനപത്രികയോട് നീതിപുലർത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളിൽ 570 ഉം പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രമുഖ വ്യവസായികളും വ്യവസായ സംഘടന പ്രതിനിധികളുമായി തിരുവനന്തപുരത്ത് വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാൻ എൽഡിഎഫ് ഒരുക്കിയ പ്രകടനപത്രികയോട് സർക്കാർ നീതി പുലർത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.
പ്രകടനപത്രികയിലെ 600 പദ്ധതികളിൽ 570 ഉം പൂർത്തിയാക്കി. ഇനി വെറും 30 എണ്ണമാണ് ബാക്കിയുള്ളത്. അത് എത്രയും വേഗം പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. പത്രികയിലെ വാഗ്ദാനങ്ങളിൽ എന്തോക്കെ ചെയ്തു എന്നത് സംബന്ധിച്ച് പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി.
പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതല്ല എന്ന അനുഭവം 2016 നു ശേഷം മാറി. ഇനി കേരളത്തിൽ എന്തൊക്കെ ചെയ്യാം എന്നത് പുതിയ പ്രകടന പത്രികയിൽ ഉൾപ്പെടുത്തും. അതിന് വ്യവസായികളുമായുള്ള ചർച്ച ഏറെ ഗുണം ചെയ്യും.
You may also like:ചെത്ത് തൊഴിലാളി എന്ന് പറയുന്നത് കുറ്റമാണോ? പിണറായിയെക്കുറിച്ചു പറഞ്ഞാൽ ഷാനിമോള്‍ക്ക് എന്താണ് മനപ്രയാസം ? കെ. സുധാകരന്സംസ്ഥാനത്തിന്റെ വികസനം സർവതല സ്പർശിയും സാമൂഹിക നീതിയിൽ അടിസ്ഥാനമാക്കിയുമാണ്. ഇക്കാരണത്താൽ കേരളത്തിന് എവിടെയും തലയുയർത്തി നിൽക്കാൻ സാധിക്കും. എന്നാൽ വ്യവസായ മേഖലയിൽ കൂടുതൽ വളർച്ച കൈവരിക്കേണ്ടതുണ്ട്.
അതിനായുള്ള പരിശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്.
ഐ ടി മേഖലയിൽ ലോകം ശ്രദ്ധിക്കുന്ന വളർച്ചയിലേക്കാണ് കേരളം മുന്നേറുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.