ഏറ്റവും കൂടുതൽ പ്രവാസികൾ കൊച്ചിയിൽ എത്തുന്നത് ബുധനാഴ്ച; വരുന്നത് 1500 പേർ

സലാലയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വന്ദേഭാരത് വിമാനം 177 യാത്രക്കാരുമായി 7.45ന് ലാൻഡ് ചെയ്യുമെന്ന് സിയാൽ അറിയിച്ചു.

News18 Malayalam | news18
Updated: June 9, 2020, 8:07 PM IST
ഏറ്റവും കൂടുതൽ പ്രവാസികൾ കൊച്ചിയിൽ എത്തുന്നത് ബുധനാഴ്ച; വരുന്നത് 1500 പേർ
എയർ ഇന്ത്യ
  • News18
  • Last Updated: June 9, 2020, 8:07 PM IST
  • Share this:
കൊച്ചി: പ്രവാസികൾ വീണ്ടും കൊച്ചിയിലേക്ക് പ്രവഹിക്കുകയാണ്. അഞ്ച് ചാർട്ടേഡ് അന്താരാഷ്ട്ര വിമാനങ്ങളും ഒരു വന്ദേഭാരത് വിമാനത്തിന്റെയും വരവ് സ്ഥിരീകരിച്ചതോടെ കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ച് 1500 യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള  ക്രമീകരണങ്ങളും സിയാൽ പൂർത്തിയാക്കി.

കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ ഈ ആഴ്ച ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ലണ്ടനിൽ നിന്ന് ഖത്തർ എയർവേസ് ചാർട്ടേഡ് വിമാനം ബുധനാഴ്ച 01.45ന് ദോഹ വഴി കൊച്ചിയിലെത്തും. 280 യാത്രക്കാർ ഇരുരാജ്യങ്ങളിൽ നിന്നും ഈ വിമാനത്തിൽ എത്തും.

You may also like:ബെവ് ക്യൂ ആപ്പിൽ കൈപൊള്ളി സർക്കാർ; വൻ വരുമാന നഷ്ടം [NEWS]ലക്ഷണങ്ങളില്ലാത്ത രോഗികളിൽ നിന്നുള്ള വൈറസ് വ്യാപനം വളരെ അപൂർവം': WHO‍ [NEWS] ആരാധനാലയങ്ങൾ തുറന്നില്ലെങ്കിൽ ശബരിമല ആവർത്തിക്കാം എന്നതായിരുന്നു അവരുടെ ലക്ഷ്യം [NEWS]

ഷാർജയിൽ നിന്നുള്ള ഇൻഡിഗോ സ്‌പെഷ്യൽ ഫ്ലൈറ്റ് 180 യാത്രക്കാരുമായി ഉച്ചയ്ക്ക് ശേഷം മൂന്നിന് എത്തും. ദുബൈയിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ 350 യാത്രക്കാരാണ് വൈകിട്ട് 5ന് എത്തുന്നത്. ജിദ്ദയിൽ നിന്ന് 350 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം വൈകിട്ട് 6.50നും 162 യാത്രക്കാരുമായി ഗൾഫ് എയർ വിമാനം രാത്രി 8.50നും എത്തും.

സലാലയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വന്ദേഭാരത് വിമാനം 177 യാത്രക്കാരുമായി 7.45ന് ലാൻഡ് ചെയ്യുമെന്ന് സിയാൽ അറിയിച്ചു. തിങ്കളാഴ്ച 1381 യാത്രക്കാർ എത്തിച്ചേരുകയും 1061 യാത്രക്കാർ പുറപ്പെടുകയും ചെയ്തതോടെ ആഭ്യന്തര വിമാനഗതാഗതവും തിരക്കേറി. വരും ദിവസങ്ങളിലും കൂടുതൽ ആഭ്യന്തരയാത്രക്കാർ കൊച്ചിയിലെത്തും.

കൂടാതെ, മെഡിക്കൽ പ്രൊഫഷണലുകളെ റിയാദിലേക്ക് കൊണ്ടുവരുന്നതിനായി സൗദി അറേബ്യ പ്രത്യേക വിമാനം സർവീസ് നടത്തും. 240 ഇന്ത്യൻ മെഡിക്കൽ പ്രൊഫഷണലുകളുമായി സൗദി വിമാനം ബുധനാഴ്ച കൊച്ചിയിൽ നിന്ന് റിയാദിലേക്ക് പുറപ്പെടും.

First published: June 9, 2020, 7:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading