തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക ഒരുക്കിയ സംവിധാനത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 3,20,463 പേര്‍. മലപ്പുറം ജില്ലയിലേക്കാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്. 54,280 പേരാണ് ജില്ലയിലേക്ക് മടങ്ങിവരാൻ രജിസ്റ്റർ ചെയ്തത്.
ഇതുവരെ രജിസ്റ്റര്‍ചെയ്തവരില്‍ 56,114 പേര്‍ തൊഴില്‍നഷ്ടമായതിനെ തുടര്‍ന്നാണ് മടങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജയില്‍മോചിതരായ 748 പേര്‍ അടക്കമുള്ളവര്‍ നോര്‍ക്ക വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൊഴില്‍ - താമസ വിസയുള്ള 2,23,624 പേരാണ് നാട്ടിലേക്ക് മടങ്ങുന്നതിനായി രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. സന്ദര്‍ശന വിസയുള്ള 57436 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആശ്രിത വിസയുള്ള 20,219 പേര്‍, വിദ്യാഭ്യാസത്തിനുള്ള വിസയുള്ള 7,276 പേര്‍, ട്രാന്‍സ്റ്റ് 691 പേര്‍ മറ്റുള്ളവര്‍ 11,321 പേര്‍ എന്നിങ്ങനെയാണ് രജിസറ്റര്‍ ചെയ്തിട്ടുള്ളത്.
നാട്ടിലേക്ക് മടങ്ങാനുള്ള കാരണങ്ങളും പ്രവാസികള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 56,114 പേര്‍ തൊഴില്‍ നഷ്ടമായാണ് നാട്ടിലേക്ക് വരുന്നത്. വാര്‍ഷിക അവധിക്ക് വരാന്‍ ആഗ്രഹിക്കുന്നവരാണ് 58,823 പേര്‍. സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞ 41,236 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിസ കാലാവധി കഴിഞ്ഞവരോ റദ്ദാക്കപ്പെട്ടവരോ ആയാ 23,975 പേര്‍ നാട്ടിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു.
Best Performing Stories:Face Mask | സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ 200 രൂപ പിഴ [NEWS]COVID 19| രണ്ട് പഞ്ചായത്തുകള്‍ കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍; ആകെ എണ്ണം 102 ആയി [NEWS]ഒരു പിടിയും തരാതെ കോവിഡ് വ്യാപനം; കൊല്ലവും തിരുവനന്തപുരവും വീണ്ടും ആശങ്കയിൽ [NEWS]
ലോക്ക് ഡൗണ്‍ മൂലം നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ 9561 പേരാണ്. മുതിര്‍ന്ന പൗരന്മാര്‍ 10,007. ഗര്‍ഭിണികള്‍ 9515. പഠനം പൂര്‍ത്തിയാക്കിയവര്‍ 2428. ജയില്‍ മോചിതരായവര്‍ 748. മറ്റുള്ളവര്‍ 1,08,520 പേര്‍ എന്നിങ്ങനെയാണ് പ്രവാസികളുടെ രജിസ്‌ട്രേഷന്റെ കണക്കുകള്‍.
രാജ്യത്തെ ഇത സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികളും സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ തരിശ് ഭൂമിയില്‍ മുഴുവന്‍ കൃഷിയിറക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള കൃഷിവകുപ്പിന്റെ പദ്ധതിയില്‍ വിദേശത്തുനിന്ന് തൊഴില്‍ നഷ്ടമായി മടങ്ങിയെത്തുന്ന പ്രവാസികള്‍ അടക്കമുള്ളവരെ സഹകരിപ്പിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നോർക്ക പ്രവാസി രജിസ്‌ട്രേഷൻ ജില്ല തിരിച്ചുള്ള കണക്കുകൾ
തിരുവനന്തപുരം- 23,014
കൊല്ലം - 22,575
പത്തനംതിട്ട- 12,677
കോട്ടയം- 12,220
ആലപ്പുഴ- 15,648
എറണാകുളം- 18,489
ഇടുക്കി - 3459
തൃശ്ശൂർ- 40,434
പാലക്കാട്- 21,164
മലപ്പുറം- 54,280
കോഴിക്കോട്- 40,431
വയനാട്- 4478
കണ്ണൂർ- 36,228
കാസർഗോഡ്- 15,658
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi vijayan, Corona Gulf, Covid 19 in Gulf, Gulf, Gulf Malayalis, Norka online registration