'ചെലവു ചുരുക്കൽ നിർദേശം കാറ്റിൽപ്പറത്തി'; വിജിലൻസ് വനിതാ-ശിശുക്ഷേമ വകുപ്പ് ഓഫീസ് മോടി പിടിപ്പിക്കാൻ ലക്ഷങ്ങൾ

കോവിഡ് വന്നതോടെ ചെലവുകൾ വർധിക്കുകയും പല മേഖലകളിലും വരുമാനം  നിലയ്ക്കുകയും ചെയ്തു. അതുകൊണ്ടാണ് കഴിഞ്ഞ മാസം 16ന് ചേർന്ന മന്ത്രിസഭായോഗം  കർശന ചെലവുചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചത്

News18 Malayalam | news18-malayalam
Updated: October 16, 2020, 9:07 AM IST
'ചെലവു ചുരുക്കൽ നിർദേശം കാറ്റിൽപ്പറത്തി'; വിജിലൻസ് വനിതാ-ശിശുക്ഷേമ വകുപ്പ് ഓഫീസ് മോടി പിടിപ്പിക്കാൻ ലക്ഷങ്ങൾ
കോവിഡ് വന്നതോടെ ചെലവുകൾ വർധിക്കുകയും പല മേഖലകളിലും വരുമാനം  നിലയ്ക്കുകയും ചെയ്തു. അതുകൊണ്ടാണ് കഴിഞ്ഞ മാസം 16ന് ചേർന്ന മന്ത്രിസഭായോഗം  കർശന ചെലവുചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചത്
  • Share this:
തിരുവനന്തപുരം: ചെലവുചുരുക്കൽ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി വീണ്ടും ധൂർത്ത്. വിജിലൻസ് ഓഫീസുകൾ മോടിപിടിപ്പിക്കാൻ 70 ലക്ഷം രൂപയാണ് അനുവദിച്ചത്. വനിതാ കമ്മീഷൻ്റെ പുതിയ ആസ്ഥാന മന്ദിരത്തിൽ ഇൻറീരിയർ എയർ വർക്കിനു മാത്രം 75 ലക്ഷം രൂപയും അനുവദിച്ചു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കോവിഡ് വന്നതോടെ ചെലവുകൾ വർധിക്കുകയും പല മേഖലകളിലും വരുമാനം  നിലയ്ക്കുകയും ചെയ്തു. അതുകൊണ്ടാണ് കഴിഞ്ഞ മാസം 16ന് ചേർന്ന മന്ത്രിസഭായോഗം  കർശന ചെലവുചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചത്.

Also Read-Sabarimala Pilgrimage 20-21| ശബരിമലനട ഇന്ന് തുറക്കും; മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധം; തീർത്ഥാടകർ അറിയേണ്ടതെല്ലാം

അതിൽ പ്രധാനം ഒരു വർഷത്തേക്ക് സർക്കാർ  ഓഫീസുകൾ മോടിപിടിപ്പിക്കൽ, ഫർണിച്ചറുകൾ വാങ്ങൽ, വാഹനങ്ങളുടെ പർച്ചേസ് എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്കായിരുന്നു. ഇതു ലംഘിച്ചാണ് ആഭ്യന്തര - വനിതാ ശിശുക്ഷേമ വകുപ്പുകളുടെ നടപടി. വിജിലൻസ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും പുതിയ ഫർണിച്ചർ വാങ്ങാനും 70 ലക്ഷം രൂപ അനുവദിക്കണമെന്ന് വിജിലൻസ് ഡയറക്ടറാണ് ആവശ്യപ്പെട്ടത്. ഇത് സർക്കാർ അതേപടിഅംഗീകരിച്ചു.

Also Read-മദ്യത്തിന്റെ പേരില്‍ തര്‍ക്കം; കൊച്ചിയില്‍ അച്ഛനും മകനും പരസ്പരം വെട്ടി; അച്ഛന്‍ മരിച്ചു



വനിതാ കമ്മീഷൻ്റെ പുതിയ ആസ്ഥാന മന്ദിരം തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിലെ ഏഴാം നിലയിലാണ് പ്രവർത്തനം തുടങ്ങുന്നത്. ഓഫീസിൻ്റെ ഉൾവശം മോടിപിടിപ്പിക്കാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിക്കണമെന്നാണ് കമ്മീഷൻ മെമ്പർ സെക്രട്ടറി സർക്കാരിനോട് ആവശ്യപ്പെട്ടത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടായതിനാൽ ഇത്രയും തുക അനുവദിക്കാനാവില്ലെന്നു പറഞ്ഞാണ് 75 ലക്ഷം രൂപ മോടിപിടിപ്പിക്കലിന് അനുവദിച്ചത്.
Published by: Asha Sulfiker
First published: October 16, 2020, 9:06 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading