• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് യുവാവ് മരിച്ചു; ഭാര്യ ആശുപത്രിയിൽ

Accident | വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് യുവാവ് മരിച്ചു; ഭാര്യ ആശുപത്രിയിൽ

ഗ്ലാഡിസ്റ്റണെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങൾക്കിടെ ചാലിൽ നിന്ന് അനക്കം കേട്ട് നോക്കിയപ്പോഴാണ്‌ ബീനാറാണിയെ നാട്ടുകാരും പൊലീസും കണ്ടത്.

ഇടിയുടെ ആഘാതത്തിൽ തകർന്ന സ്കൂട്ടർ

ഇടിയുടെ ആഘാതത്തിൽ തകർന്ന സ്കൂട്ടർ

  • Share this:
    തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. വിളവൂർക്കൽ പെരുകാവ് തുറവൂർ തുണ്ടുവിള വീട്ടിൽ ഗ്ലാഡിസ്റ്റൺ (48) ആണ് മരിച്ചത്. ഗ്ലാഡിസ്റ്റണൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഭാര്യ ബീനാ റാണിക്ക് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

    ശനിയാഴ്ച രാത്രി 8 മണിയോട് കൂടി പാപ്പനംകോട് മലയിൻകീഴ് റോഡിൽ പ്ലാങ്കാലമുക്കിന് സമീപമാണ് അപകട൦ നടന്നത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുംവഴിയാണ് അമിതവേഗത്തിൽ എതിരെ വന്ന ബൈക്ക് സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചത്. സ്കൂട്ടറിൽ നിന്നും ഇരുവരും തെറിച്ചുവീഴുകയായിരുന്നു. റോഡരികിലെ ചാലിലേക്കാണ് ബീനാറാണി വീണത്. ഇരുട്ടായിരുന്നതിനാൽ ആദ്യം പൊലീസോ നാട്ടുകാരോ ഇവരെ കണ്ടിരുന്നില്ല. ഗ്ലാഡിസ്റ്റണെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങൾക്കിടെ ചാലിൽ നിന്ന് അനക്കം കേട്ട് നോക്കിയപ്പോഴാണ്‌ ബീനാറാണിയെ നാട്ടുകാരും പൊലീസും കണ്ടത്.

    തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗ്ലാഡിസ്റ്റണെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിൽ പൊട്ടലുകൾ സംഭവിച്ച ബീനാറാണിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിലിടിച്ച ബൈക്ക് പാമാംകോട് ഭാഗം മുതൽ അമിതവേഗത്തിൽ ആയിരുന്നു വന്നതെന്ന് നാട്ടുകാർ പറഞ്ഞു. ബൈക്ക് ഓടിച്ചിരുന്ന ജിബിനും പരിക്കുണ്ട്.
    ഈ അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് ജിബിൻ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു സ്കൂട്ടറിലു൦ പിടിച്ചിരുന്നു. ഇത് ചോദ്യംചെയ്ത യാത്രക്കാരെ ഇയാൾ മർദിച്ചുവെന്ന് ആരോപിച്ചുള്ള പരാതി നേമം പോലീസിൽ ലഭിച്ചിട്ടുണ്ട്.

    വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ യുവ ഡോക്ടർ മരിച്ചു; സുഹൃത്ത് ആശുപത്രിയിൽ

    വർക്കല ഓടയം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവ ദന്ത ഡോക്ടർ മരിച്ചു. കോയമ്പത്തൂർ പല്ലടം സ്വദേശി അജയ് വിഘ്‌നേഷ്‌ (24) ആണു മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ബാലശിവരാമന്റെ (23) നില ഗുരുതരമാണ്. ഇദ്ദേഹത്തെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Also read- Bike Racing| തിരുവനന്തപുരത്ത് ബൈക്ക് റേസിംഗിനിടെ അപകടം; രണ്ട് യുവാക്കൾ മരിച്ചു

    ശനിയാഴ്ചയാണ് അഞ്ചംഗ സംഘം ഉല്ലാസയാത്രയ്ക്കായി വർക്കലയിൽ എത്തിയത്. ഞായറാഴ്ച വൈകിട്ട് നാലിന് ഇടവ ഓടയം കടപ്പുറത്ത് കുളിക്കാനിറങ്ങി. കുളി കഴിഞ്ഞു കരയ്ക്കെത്തിയ ശേഷം അജയും ബാലശിവരാമനും വീണ്ടും കുളിക്കാനായി കടലിലേക്ക് ഇറങ്ങി. ഇതിനിടെ തിരയിൽ അകപ്പെടുകയായിരുന്നു. നാട്ടുകാർ രണ്ടുപേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അജയ് മരിച്ചു.
    Published by:Naveen
    First published: