• HOME
 • »
 • NEWS
 • »
 • kerala
 • »
 • Missing pet |18 ദിവസത്തിനു ശേഷം കുഞ്ഞുകുട്ടന്‍ തിരിച്ചെത്തി; ഡെയ്സി വാക്കുപാലിച്ചു;തിരികെ എത്തിച്ചയാള്‍ക്ക് 5000 രൂപ പാരിതോഷികം

Missing pet |18 ദിവസത്തിനു ശേഷം കുഞ്ഞുകുട്ടന്‍ തിരിച്ചെത്തി; ഡെയ്സി വാക്കുപാലിച്ചു;തിരികെ എത്തിച്ചയാള്‍ക്ക് 5000 രൂപ പാരിതോഷികം

ചികിത്സയുടെ ഭാഗമായി എറണാകുളത്ത് നിന്നും കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഒന്നര വര്‍ഷമായി താന്‍ ഓമനിച്ചു വളര്‍ത്തിയ പൂച്ചയെ ഡെയ്സിക്ക് നഷ്ടമാകുന്നത്

കുഞ്ഞുകുട്ടനൊപ്പം ഡെയ്സി

കുഞ്ഞുകുട്ടനൊപ്പം ഡെയ്സി

 • Share this:
  പതിനെട്ട് ദിവസം നീണ്ട കാത്തിരിപ്പിനും അന്വേഷണങ്ങള്‍ക്കും ഒടുവില്‍ കുഞ്ഞുകുട്ടന്‍ തിരിച്ചെത്തി. എറണാകുളം കാക്കനാട് സ്വദേശിയായ കടപ്ലാക്കല്‍ ഡെയ്സിയുടെ കാണാതായ കുഞ്ഞുകുട്ടന്‍ എന്ന പൂച്ചക്കുട്ടിയാണ് തിരികെ ഉടമയുടെ കൈകളിലെത്തിയത്.

  ചികിത്സയുടെ ഭാഗമായി എറണാകുളത്ത് നിന്നും കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഒന്നര വര്‍ഷമായി താന്‍ ഓമനിച്ചു വളര്‍ത്തിയ പൂച്ചയെ ഡെയ്സിക്ക് നഷ്ടമാകുന്നത്. തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും കുഞ്ഞുകുട്ടനെ കണ്ടെത്താനായില്ല. അവസാനം കാണാതായ പൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ച ഡെയ്സി വഴിയോരത്ത് പോസ്റ്ററുകള്‍ പതിച്ചു.

  read also- Viral Dog Found Dead | കാത്തിരിപ്പ് വിഫലം; വൈറലായ ചോട്ടു നായയെ പൊട്ടക്കിണറ്റില്‍ ചത്തനിലയില്‍ കണ്ടെത്തി

  സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരും കുഞ്ഞുകുട്ടനെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു. ഒടുവില്‍ 18 ദിവസം നീണ്ട കാത്തിരിപ്പിനു ശേഷം ഡെയ്സിയുടെ കൈകളിലേക്ക് കുഞ്ഞുകുട്ടന്‍ തിരിച്ചെത്തി.  കാണാതായ സ്ഥലത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ സ്ഥാപനത്തിന്‍റെ ഉടമ ജോമോനാണ് പൂച്ചക്കുട്ടിയെ കണ്ടെത്തി ഡെയ്സിക്ക് കൈമാറിയത്. തുടര്‍ന്ന് പാരിതോഷികം പ്രഖ്യാപിച്ച 5000 രൂപ ഡെയ്സി ജോമോന് സന്തോഷത്തോടെ നല്‍കുകയും ചെയ്തു.

  ഒന്നരവര്‍ഷമായി കുടുംബാംഗത്തെ പോലെ കരുതി വളര്‍ത്തിയ കുഞ്ഞുകുട്ടനെ തിരികെ ലഭിച്ചതോടെ ഡെയ്സിയും ഹാപ്പിയായി. പൂച്ചക്കുട്ടിയെ കാണാതായതും ഉടമ പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റര്‍ പതിപ്പിച്ചതും മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ചികിത്സ പൂര്‍ത്തിയാക്കി കുഞ്ഞുകുട്ടനൊപ്പം എറണാകുളത്തേക്ക് മടങ്ങി പോകാന്‍ ഒരുങ്ങുകയാണ് ഡെയ്സി.

  Liver Transplantation |  കരൾമാറ്റിവെച്ചയാളെ വെന്റിലേറ്ററിൽ നിന്ന് മാറ്റി; ദമ്പതികളുമായി സംസാരിക്കാനായെന്ന് മന്ത്രി വാസവൻ

  കോട്ടയം: സർക്കാർ മെഡിക്കൽ കോളേജുകളുടെ ചരിത്രത്തിൽ പുതിയ അധ്യായം എഴുതികൊണ്ടാണ് കോട്ടയം മെഡ‍ിക്കൽ കോളജിൽ (Kottayam Medical College) കരൾ മാറ്റ ശസ്ത്രക്രിയ (Liver Transplantation)  നടന്നത്. ഇന്നലെ രാവിലെ മുതൽ നടന്ന ശസ്ത്രക്രിയ രാത്രി വൈകിയാണ് പൂർത്തിയായത്. ഇതിന് പിന്നാലെ സുബീഷിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ദാതാവായ ഭാര്യ പ്രവിജയെ തീവ്ര പരിചരണ വിഭാഗത്തിൽ ആണ് പ്രവേശിപ്പിച്ചത്.  സുബിഷിനെ ഇന്ന് വെന്റിലേറ്ററിൽ നിന്ന് മാറ്റി എന്ന പുതിയ വിവരം ആണ് പുറത്ത് വന്നത്. മന്ത്രി വി എൻ വാസവൻ ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

  ശസ്ത്രക്രിയക്ക് വിധേയനായ സുബീഷുമായും ദാതാവായ ഭാര്യ പ്രവിജയുമായി ഡോക്ടറുടെ വാട്സാപ്പില്‍ സംസാരിച്ചു എന്നും മന്ത്രി വ്യക്തമാക്കി. രണ്ടുപേരും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതായും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തില്‍ സാധാരണക്കാര്‍ക്ക് കരള്‍മാറ്റ ശസ്ത്രക്രിയ കൂടി നടത്താവുന്ന ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കൊളേജ് മാറി എന്നും മന്ത്രി അഭിപ്രായപെട്ടു.

  രാവിലെ ആശുപത്രിയില്‍ എത്തി സങ്കീര്‍ണ ശസ്ത്രക്രിയ്ക്ക് നേതൃത്വ നല്‍കിയ  ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ആര്‍ സിന്ധുവിനെ അഭിനന്ദനം അറിയിച്ചതായും മന്ത്രി പറഞ്ഞു.

  വളരെ സങ്കീർണ്ണമായ  ശസ്ത്രക്രീയപൂർത്തിയായെങ്കിലും ഇനി ഉള്ള മണിക്കൂറുകൾ നിർണായകമാണെന്ന് ഡോക്ർമാർ പറയുന്നു. കരൾ ശസ്ത്രക്രിയയിൽ സാധാരണ പ്രധാന വില്ലൻ ആകുന്നത് അണുബാധ ആണ്. അത് ഉണ്ടാകാതെ ഇരിക്കാൻ ഉള്ള ശ്രമങ്ങൾ ആണ് കോട്ടയത്ത് നടത്തി വരുന്നത്.

  കഴിഞ്ഞ മാസം ശസ്ത്രക്രീയ നടത്തുന്നതിനുള്ള ക്രമീകരണം പൂർത്തിയായിരുന്നെങ്കിലും ചില ഔദ്യോഗിക തടസങ്ങൾ നേരിട്ടതിനാൽ നടന്നിരുന്നില്ല. പിന്നീട് മറ്റൊരു ദിവസം നടത്തുവാൻ ശ്രമിച്ചപ്പോൾ രോഗിക്കും ദാതാവിനും കോവിഡ് ബാധിച്ചു. ഇരുവരും കോവിഡ് വിമുക്തരായപ്പോൾ ദാതാവിന് ശാരീരിക അസ്വസ്ഥത നേരിട്ടതിനാൽ പിന്നീടും ശസ്ത്രക്രീയ മാറ്റിവയ്ക്കേണ്ടി വന്നു. പിന്നീട് കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രീയയ്ക്ക് മുന്നോടിയായി ഇരുവരേയുടേയും കോവിഡ് പരിശോധ നടത്തുകയും ഫലം നെഗറ്റീവ് ആകുകയും ചെയ്തതോടെയാണ് ഇന്നലെ (തിങ്കളാഴ്ച)  ശസ്ത്രക്രിയ ചെയ്യുവാൻ തീരുമാനിച്ചത്.
  Published by:Arun krishna
  First published: