• HOME
  • »
  • NEWS
  • »
  • kerala
  • »
  • OXYGEN PRODUCTION STARTED AT THRISSUR MEDICAL COLLEGE

COVID 19 | PM കെയർ ഫണ്ടിൽ നിന്നും ഒന്നരക്കോടി ലഭിച്ചു; തൃശൂർ മെഡിക്കൽ കോളേജിൽ ഓക്സിജൻ ഉല്പാദനം തുടങ്ങി

കഴിഞ്ഞദിവസം കേരളത്തില്‍ 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

thrissur medical college

thrissur medical college

  • News18
  • Last Updated :
  • Share this:
    തൃശൂർ: ജില്ലയിലെ മെഡിക്കൽ കോളേജിൽ ഓക്സിജൻ ഉല്പാദനം തുടങ്ങി. തൃശൂർ ജില്ല കളക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

    കേന്ദ്ര സർക്കാർ പി എം കെയർ ഫണ്ടിൽ നിന്നും അനുവദിച്ച ഒന്നര കോടി രൂപ ഉപയോഗിച്ചാണ് പ്ലാന്റ് നിർമ്മിച്ചത്. ഒരു മിനുട്ടിൽ ശരാശരി 1000 ലിറ്റർ ഓക്സിജൻ ഉൽപാദിപ്പിക്കാൻ കഴിയും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്റാണ് പ്രവർത്തനം തുടങ്ങിയിട്ടുള്ളത്.മെഡിക്കൽ കോളേജിലെ കോവിഡ്
    ചികിത്സക്ക് ഈ സംവിധാനം വലിയ സഹായകമാകും.

    തൃശൂർ ജില്ല കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്,

    'മെഡിക്കൽ കോളേജിൽ ഓക്സിജൻ ഉല്പാദനം തുടങ്ങി
    കോവിഡ് ചികിത്സക്ക് ആശ്വാസമായി ഗവ മെഡിക്കൽ കോളേജിൽ പുതിയ ഓക്സിജൻ പ്ലാന്റിന്റെ പ്രവർത്തനം വെള്ളിയാഴ്ച മുതൽ തുടങ്ങി. കേന്ദ്ര സർക്കാർ പി എം കെയർ ഫണ്ടിൽ നിന്നും അനുവദിച്ച
    ഒന്നര കോടി രൂപ ഉപയോഗിച്ചാണ് പ്ലാന്റ് നിർമ്മിച്ചത്. ഒരു മിനുട്ടിൽ ശരാശരി 1000 ലിറ്റർ ഓക്സിജൻ ഉൽപാദിപ്പിക്കാൻ കഴിയും.

    24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്റാണ് പ്രവർത്തനം തുടങ്ങിയിട്ടുള്ളത്. മെഡിക്കൽ കോളേജിലെ കോവിഡ് ചികിത്സക്ക് ഈ സംവിധാനം വലിയ സഹായകമാകും. മെഡിക്കൽ കോളേജിലെ കോവിഡ് രോഗികൾക്ക് ആവശ്യമായ ഓക്സിജൻ ഇതിലൂടെ ലഭിക്കും. പ്ലാൻറിന്റെ ട്രയൽ റൺ അടുത്തിടെ വിജയകരമായി പൂർത്തീകരിച്ചിരുന്നു. ഗുണനിലവാര പരിശോധന കൂടി പൂർത്തിയായതോടെയാണ് പ്ലാന്റ് പ്രവർത്തനം
    തുടങ്ങിയത്.'



    ചൈനയുടെ സിനോഫാം വാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തിര അനുമതി; വാക്സിനെക്കുറിച്ച് കൂടുതലറിയാം

    അതേസമയം, കഴിഞ്ഞദിവസം കേരളത്തില്‍ 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191, വയനാട് 1173, ഇടുക്കി 1117, കാസര്‍ഗോഡ്
    939 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    Petrol Diesel Price | തുടർച്ചയായ നാലു ദിവസങ്ങളിലെ വിലക്കയറ്റത്തിനു ശേഷം ഇന്ന് പെട്രോൾ, ഡീസൽ
    വിലയിൽ മാറ്റമില്ല

    കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി.
    എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,67,60,815 സാമ്പിളുകളാണ് പരിശോധിച്ചത്.
    Published by:Joys Joy
    First published:
    )}