HOME » NEWS » Kerala » OXYGEN SHORTAGE IN SREE CHITRA MEDICAL COLLEGE TEN SURGERIES WERE POSTPONED TV SSS

ശ്രീചിത്രയിൽ ഓക്സിജൻ ക്ഷാമം; പത്ത് ശസ്ത്രക്രിയകൾ മാറ്റിവെച്ചു

ന്യൂറോ, കാർഡിയക്ക് വിഭാഗങ്ങളിലെ ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്.

News18 Malayalam | news18-malayalam
Updated: May 5, 2021, 1:37 PM IST
ശ്രീചിത്രയിൽ ഓക്സിജൻ ക്ഷാമം; പത്ത് ശസ്ത്രക്രിയകൾ മാറ്റിവെച്ചു
ശ്രീ ചിത്രാ ഇൻസ്റ്റിറ്റ്യൂട്ട്
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ ഒന്നായ ശ്രീചിത്രയിൽ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് ശസ്ത്രക്രിയകൾ നടത്താനായില്ല. ന്യൂറോ, കാർഡിയാക് വിഭാഗങ്ങളിലെ 10 ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജില്ലാകളക്ടർക്ക് ശ്രീചിത്രാ ആശുപത്രി അധികൃതർ കത്തുനൽകി.


ആദ്യം കോവിഡ് ആശുപത്രികൾക്ക് ഓക്സിജൻ ഉറപ്പാക്കിയ ശേഷം മറ്റ് ആശുപത്രികൾക്ക് നൽകാമെന്ന് നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇതാണ് സർക്കാർ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയായ ശ്രീചിത്രയിലെ ഓക്സിജൻ ക്ഷാമത്തിലേക്ക് നയിച്ചത്. ഓക്സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് രാവിലെ നിശ്ചയിച്ചിരുന്ന 10 ശസ്ത്രക്രിയകൾ നടത്താനായില്ല.

ന്യൂറോ, കാർഡിയക്ക് വിഭാഗങ്ങളിലെ ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്. മാറ്റിവയ്ക്കേണ്ടി വന്നത് അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകൾ ആയതിനാൽ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ ജില്ലാ കലക്ടർക്ക് കത്ത് നൽകി.
Youtube Video

തിങ്കളാഴ്ചയും സമാനമായ സാഹചര്യത്തിൽ ശ്രീചിത്ര ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം നേരിടുന്ന സാഹചര്യം ഉണ്ടായിരുന്നു. അപ്പോൾ ജില്ലാ കളക്ടർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിന് പിന്നാലെയാണ് ഓക്സിജൻ ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് കൂടുതൽ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടി വന്നത്.
Published by: Naseeba TC
First published: May 5, 2021, 1:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories