• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident Death | നഴ്സായ വിജിയുടെ മരണവാർത്ത നാടിന് തീരാനൊമ്പരമായി; വിവാഹിതയായത് നാല് മാസം മുമ്പ്

Accident Death | നഴ്സായ വിജിയുടെ മരണവാർത്ത നാടിന് തീരാനൊമ്പരമായി; വിവാഹിതയായത് നാല് മാസം മുമ്പ്

പിറന്നാൾ ആഘോഷത്തിന്‍റെ ഒരുക്കങ്ങൾ പറഞ്ഞ് ഏൽപ്പിച്ചു പോയ ഭാര്യയുടെ ചേതനയറ്റ ശരീരമാണ് പിന്നീട് സുജീഷ് കണ്ടത്. രാവിലത്തെ ഡ്യൂട്ടിയ്ക്കായാണ് വിജി വീട്ടിൽനിന്ന് പോയത്

Viji-Death

Viji-Death

  • Share this:
    മലപ്പുറം: കൊണ്ടോട്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ (Road Accident) മരിച്ച നഴ്സ് വിജിയുടെ വിയോഗം നാടിന് തീരാനൊമ്പരമായി. കോഴിക്കോട് (Kozhikode Medical College) മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്സാണ് ഒഴുകൂര്‍ നെരവത്ത് സുജീഷിന്റെ ഭാര്യ സി വിജി(26). കഴിഞ്ഞ ദിവസം രാവിലെ സ്വകാര്യബസിൽ ലോറിയിടിച്ചുണ്ടായ അപകടത്തിലാണ് വിജിയുടെ ജീവൻ പൊലിഞ്ഞത്. സ്വകാര്യബസിലെ യാത്രക്കാരിയായിരുന്നു വിജി. നാലു മാസം മുമ്പാണ് വിജിയുടെ വിവാഹം നടന്നത്. വിവാഹശേഷമുള്ള ആദ്യ പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് മരണം വിജിയെ കൂട്ടിക്കൊണ്ടുപോയത്. ജോലി കഴിഞ്ഞ് വൈകുന്നേരം പിറന്നാൾ ആഘോഷിക്കാനിരിക്കുകയായിരുന്നു വിജിയും ഭർത്താവ് സുജീഷും.

    പിറന്നാൾ ആഘോഷത്തിന്‍റെ ഒരുക്കങ്ങൾ പറഞ്ഞ് ഏൽപ്പിച്ചു പോയ ഭാര്യയുടെ ചേതനയറ്റ ശരീരമാണ് പിന്നീട് സുജീഷ് കണ്ടത്. രാവിലത്തെ ഡ്യൂട്ടിയ്ക്കായാണ് വിജി വീട്ടിൽനിന്ന് പോയത്. സുജീഷ് തന്നെയാണ് ഒഴുകൂരിൽനിന്ന് മൊറയൂരിലെത്തിച്ച് കോഴിക്കോടേക്കുള്ള ബസിൽ വിജിയെ കയറ്റിവിട്ടത്.

    കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയാണ് കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ കൊണ്ടോട്ടി ബൈപ്പാസ് റോഡിൽ അപകടം ഉണ്ടായത്. കൊണ്ടോട്ടി ഭാഗത്തുനിന്ന് വരികയായിരുന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് ഡിവൈഡറില്‍ കയറി സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. കാളികാവില്‍ നിന്നു കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസ്. ലോറി ഇടിച്ചതിനെ തുടർന്ന് ഓടിക്കൊണ്ടിരുന്ന ബസ് വശത്തേക്ക് മറിഞ്ഞു.

    ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏറെ ശ്രമകരമായാണ് പരിക്കേറ്റ യാത്രക്കാരെ പുറത്തെടുത്തത്. വിജി ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ വിജിയുടെ ജീവൻ രക്ഷിക്കാനായില്ല. കൃഷ്ണന്‍ കുനിയില്‍ (വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി) ആണ് വിജിയുടെ പിതാവ്. ദേവകിയാണ് മാതാവ്. ശിഖറിയ, ലിജി എന്നിവർ സഹോദരങ്ങളാണ്. അപകടം വരുത്തിയ ലോറി ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.

    Summary- The death of Nurse Viji, who died in a road accident in Kondotty, has come to an end. C Viji (26), wife of Ozhukoor Nervath Sujeesh, is a nurse at Kozhikode Medical College Hospital. Viji's life was lost in an accident in which a lorry collided with a private bus last morning. Viji was a passenger in a private bus. Viji was married four months ago. Death took Viji away as he was about to celebrate her first birthday after marriage. Viji and her husband Sujeesh were about to celebrate their birthday in the evening after Duty.
    Published by:Anuraj GR
    First published: