കോഴിക്കോട്: സംസ്ഥാനത്തെ റോഡുകൾ ഏതൊക്കെ വകുപ്പിന്റെ കീഴിലാണ് എന്നത് ജനങ്ങൾക്ക് അറിയേണ്ട കാര്യമില്ലെന്നും എല്ലാ റോഡുകളും നന്നാവണമെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് (P A Muhammed Riyas). സംസ്ഥാനത്ത് ആകെയുള്ള ഒന്നര ലക്ഷത്തിലധികം കിലോമീറ്റർ റോഡിൽ ഏകദേശം ഒരു ലക്ഷം കിലോമീറ്ററിൽ അധികം റോഡുകൾ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലല്ല വരുന്നതെന്നും എന്നാൽ ഇക്കാര്യത്തിൽ വകുപ്പിനെ ഏൽപ്പിച്ചിട്ടുള്ള പ്രവത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമമെന്നും കോഴിക്കോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ റിയാസ് പറഞ്ഞു.
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ വരുന്ന റോഡുകളുണ്ട്, തദ്ദേശസസ്വയംഭരണ വകുപ്പിന്റെ
കീഴിലുള്ള റോഡുകളുണ്ട് അത് പോലെ മറ്റ് വകുപ്പുകൾക്ക് കീഴിലും റോഡുകളുണ്ട്. കേരളത്തിലെ ഒന്നര ലക്ഷത്തിലധികം വരുന്ന റോഡുകളിൽ ഏകദേശം 32,000 കിലോമീറ്റർ മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വരുന്നത്. ബാക്കി വരുന്ന ഏകദേശം ഒരു ലക്ഷം കിലോമീറ്റർ വകുപ്പിന്റെ കീഴിലല്ല. പക്ഷേ ജനങ്ങളെ സംബന്ധിച്ച് ഇന്ന റോഡ് എന്നില്ല, എല്ലാ റോഡുകളും നന്നാകണം എന്നത് മാത്രമേയുള്ളൂ. ഇക്കാര്യത്തിൽ കോഴിക്കോട് കോർപറേഷൻ നടത്തുന്നത് മാതൃകാരപരമായ പ്രവർത്തനമാണെന്നും
റിയാസ് പറഞ്ഞു.
'ചിറാപുഞ്ചിയില്‍ പതിനായിരം കിലോമീറ്റര്‍ റോഡ്; കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്ററും'; ജയസൂര്യക്ക് മന്ത്രിയുടെ മറുപടിതിരുവനന്തപുരം: കേരളത്തിലെ റോഡുകളെ (Roads in kerala) വിമര്‍ശിച്ച നടന്
ജയസൂര്യക്ക് (Jayasurya) മറുപടിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് Minister Muhammad Riyas). റോഡ് തകർന്നു കിടക്കുന്നതിന് മഴയെ കുറ്റം പറയരുതെന്നും അങ്ങനെയാണെങ്കില്‍ ചിറാപുഞ്ചിയില്‍ (cherrapunji) റോഡേ കാണില്ല എന്നുമായിരുന്നു ജയസൂര്യയുടെ വിമര്‍ശനം. റോഡ് പ്രവർത്തിക്ക് മഴ തടസ്സം തന്നെയാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ജയസൂര്യയുടെ അഭിപ്രായം വ്യക്തിപരമായ അഭിപ്രായ പ്രകടനമായി കാണുന്നു. സംസ്ഥാനത്തെ റോഡ് പ്രവർത്തിയെ നല്ല നിലയിൽ പിന്തുണച്ചാണ് ജയസൂര്യ സംസാരിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തെ മറ്റ് തരത്തിൽ സർക്കാർ കാണുന്നില്ലെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
റോഡുകളെ കുറിച്ചുള്ള
പരാതി പൊതുജനങ്ങൾക്ക് നേരിട്ട് വിളിച്ചറിയക്കാനുള്ള പദ്ധതിയുടെ ഉദ്ഘാടന വേദിയിലായിരുന്നു ക്ഷണിച്ച് വരുത്തിയ മുഖ്യാതിഥിയുടെ രൂക്ഷവിമർശനം. മോശം റോഡുകളിൽ വീണ് ആരെങ്കിലും മരിച്ചാൽ ആര് സമാധാനം പറയുമെന്നായിരുന്നു മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ ജയസൂര്യയുടെ ചോദ്യം. മഴയാണ് അറ്റകുറ്റപ്പണിക്ക് തടസ്സമെന്ന വാദം ജനത്തിന് അറിയേണ്ട കാര്യമില്ലെന്നും അങ്ങിനെ എങ്കിൽ ചിറാപുഞ്ചിയിൽ റോഡേ കാണില്ലെന്നും ജയസൂര്യ പറഞ്ഞു. ചിറാപുഞ്ചിയിൽ ഉൾപ്പട്ട മേഘാലയത്തിൽ കേരളത്തെക്കാൾ റോഡ് കുറവാണെന്നും ജസസൂര്യയുടേത് സ്വാഭാവിക പ്രതികരണമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.
Also Read-
റോഡ് അറ്റകുറ്റപ്പണി; 'മഴയാണ് തടസമെന്ന് ജനം അറിയേണ്ടതില്ല; അങ്ങനെയെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ല'; ജയസൂര്യജയസൂര്യയുടെ വിമർശനം ചർച്ചയാകുന്നതിനിടെ, കണ്ണൂരിലെത്തിയ മന്ത്രി മറുപടി നൽകി. എന്നാല്‍ കേരളത്തെയും ചിറാപുഞ്ചിയേം തമ്മില്‍ താരതമ്യം ചെയ്യുക സാധ്യമല്ലെന്നും ചിറാപ്പുഞ്ചിയില്‍ ആകെ പതിനായിരം കിലോമീറ്റര്‍ റോഡുകള്‍ മാത്രമാണുള്ളതെന്നും കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്റര്‍ റോഡുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വ്യക്തിപരമായ അഭിപ്രായ പ്രകടനത്തിന് എല്ലാവർക്കും അവകാശം ഉണ്ടെന്നും മഴയെ പഴിക്കാതെ പരിഹാരം എന്തെന്ന് പരിശോധിക്കുമെന്നും അതിനുള്ള സാങ്കേതിക വിദ്യകൾ എന്താണെന്ന് പഠിക്കുമെന്നും റിയാസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.