നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പി.സി ജോർജുമായി യോജിച്ച് പുതിയ തന്ത്രം പയറ്റാൻ ബിജെപി

  പി.സി ജോർജുമായി യോജിച്ച് പുതിയ തന്ത്രം പയറ്റാൻ ബിജെപി

  പി സി ജോർജ്

  പി സി ജോർജ്

  • Share this:
   തിരുവനന്തപുരം : പി സി ജോർജിന്റെ ജനപക്ഷവുമായി യോജിച്ച് മധ്യതിരുവിതാംകൂറിൽ സ്വാധീനം ഉറപ്പിക്കാനാണ് ബിജെപിയുടെ പുതിയ നീക്കം. കോട്ടയം, പത്തനംതിട്ട പാർലമെന്റ് മണ്ഡലങ്ങളിലടക്കം ഇതുവഴി വോട്ടുവിഹിതത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് എൻഡിഎയ്ക്ക്. മുന്നണി ബന്ധത്തിനപ്പുറം തെരഞ്ഞെടുപ്പ് സഖ്യത്തിനും തയ്യാറാണെന്ന സന്ദേശം ഇതുവഴി നൽകാനും ബിജെപി ലക്ഷ്യമിടുന്നുണ്ട്.

   സന്നിധാനത്ത് നിയന്ത്രണങ്ങളില്ല: ക്രമസമാധാനപ്രശ്നങ്ങളുണ്ടായാൽ മാത്രം പൊലീസ് ഇടപെടൽ

   പി സി ജോർജുമായുള്ള യോജിപ്പ് വഴി പല സാധ്യതകളാണ് ബിജെപി മുന്നിൽ കാണുന്നത്. പിസിക്ക് കോട്ടയം-പത്തനംതിട്ട പാർലമെന്റ് മണ്ഡലങ്ങളിലുള്ള സ്വാധീനം ലോക്സഭാ തെരഞ്ഞെടുപ്പിൽ നേട്ടമാക്കുക, നിയമസഭാ പ്രാതിനിധ്യം ഉളള എംഎൽഎയെ ഒപ്പം നിർത്തുക വഴി തെരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറാണെന്ന് സന്ദേശം നൽകുക, ഇടത്-വലത് മുന്നണികളിലുള്ള ചെറിയ വിഭാഗങ്ങൾക്കും നേതാക്കൾക്കും ബിജെപി സഹകരണത്തിന് വഴി തുറന്നിടുക എന്നിവയാണ് ഇതിൽ പ്രധാനം.

   നിയമത്തിന് മാനുഷിക മുഖം നൽകിയ ന്യായാധിപൻ പടിയിറങ്ങുമ്പോൾ..

   പിസിയുമായുള്ള ഐക്യം കൊണ്ട് ചുരുങ്ങിയ പക്ഷം കോട്ടയം-പത്തനംതിട്ട മണ്ഡലങ്ങളിലെങ്കിലും കടുത്ത മത്സരം കാഴ്ച വയ്ക്കാനാകുമെന്ന വിശ്വാസവും ബിജെപിക്കുണ്ട്. ശബരിമല സമരങ്ങളുടെ പിൻബലത്തിൽ പരമ്പരാഗത ഹൈന്ദവ വോട്ടുമേഖലയിൽ പാർട്ടി ശക്തിപ്പെട്ടേക്കാം എന്ന കരുതൽ ഉണ്ടെങ്കിലും മുസ്ലീം-ക്രൈസ്തവ ന്യൂനപക്ഷ മേഖലകളിൽ ബിജെപിക്ക് ഒരു പ്രതീക്ഷയുമില്ല. അതുകൊണ്ട് തന്നെ ക്രൈസ്തവ വോട്ടുകൾ നിർണായകമാകുന്ന മധ്യതിരുവിതാംകൂറിൽ പി. സിയെ മുൻനിർത്തിയുള്ള തന്ത്രം പയറ്റുകയാണ് ലക്ഷ്യം.

   കേന്ദ്ര ഭരണത്തിന്റെ സ്വാധീനവും ലോക്സഭ തെരഞ്ഞടുപ്പ് കാലത്ത് പ്രകടമാവാൻ സാധ്യതയുള്ള ഇടത് - വലത് മുന്നണി വിരുദ്ധ വികാരവും മധ്യ തിരുവിതാംകൂറിൽ പുതിയ നീക്കത്തിന് ബിജെപി യെ പ്രേരിപ്പിക്കുകയാണ്.അതേസമയം കാര്യമായ പങ്ക് വഹിക്കാനില്ലാത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ഏത് പരീക്ഷണത്തിനും പി സി ജോർജ് തയ്യാറാണ് താനും. ഇതു വരെ ഇരു മുന്നണികളോടും ഒരേ അകൽച്ച നില നിർത്തിയ പിസി ജോർജ് അടുത്ത നിയമസഭ തെരഞ്ഞടുപ്പിലെങ്കിലും ഒരു വിലപേശലിനുള്ള വഴിയൊരുക്കാൻ ഇതു വഴി കഴിയുമെന്നും കരുതുന്നു. കന്യാസ്ത്രീക്കെതിരെ വിവാദ പരാമർശം നടത്തിയതിന്റെ പേരിൽ ദേശീയ വനിതാ കമ്മീഷന്റെ നടപടി ഭീഷണി നേരിടുന്ന ജോർജ്, ബിജെപി യോട് അടുക്കുന്നതിൽ മറ്റൊരു സാധ്യതയും മുന്നിൽ കാണുന്നുണ്ടെന്നും സൂചനയുണ്ട്.

   First published:
   )}