• HOME
 • »
 • NEWS
 • »
 • kerala
 • »
 • PC George | പി. സി ജോർജിന് ഉപാധികളോടെ ജാമ്യം; ഇനി ഇത്തരം പ്രസ്താവനകൾ പാടില്ലെന്ന് ഹൈക്കോടതി

PC George | പി. സി ജോർജിന് ഉപാധികളോടെ ജാമ്യം; ഇനി ഇത്തരം പ്രസ്താവനകൾ പാടില്ലെന്ന് ഹൈക്കോടതി

പൊതുവേദിയിൽ പരസ്യ പ്രസ്താവനകൾ പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും നിർദേശമുണ്ട്

 • Share this:
  കൊച്ചി: വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ മുൻ എംഎൽഎ പി.സി ജോർജിന് ജാമ്യം നൽകി ഹൈക്കോടതി. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. തിരുവനന്തപുരം പ്രസംഗത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പി സി ജോർജിന് ജാമ്യം ലഭിച്ചത്. പൊതുവേദിയിൽ പരസ്യ പ്രസ്താവനകൾ പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും നിർദേശമുണ്ട്.

  തുടർച്ചയായി കസ്റ്റഡിയിൽ പാർപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു. പ്രായം കണക്കിലെടുത്തും, ആരോഗ്യ സ്ഥിതിയും മുൻ എംഎൽഎ ആണെന്നതും കണക്കിലെടുത്താണ് ജാമ്യം നൽകുന്നതെന്നും കോടതി വ്യക്തമാക്കി. അതേസമയം പി സി ജോർജ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രോസിക്യുഷൻ ആവശ്യപ്പെട്ടു. പാലാരിവട്ടം കേസിൽ ജാമ്യം നൽകി പി സി ജോർജിനെ ബഹുമാനിക്കരുത്. ജാമ്യം നൽകി പുറത്തിറങ്ങിയാൽ ഇത്തരം പ്രസ്താവനകൾ നടത്തില്ലെന്ന് ഉറപ്പുവരുത്തണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

  പിസി ജോര്‍ജിന് ഓക്സിജന്‍ മാസ്ക് വെക്കാന്‍ അനുമതി; ചികിത്സാ സൗകര്യം ഒരുക്കി ജയിൽ അധികൃതര്‍

  വിദ്വേഷ പ്രസംഗക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പിസി ജോർജിന് ചികിത്സാ സൗകര്യം ഒരുക്കി ജയിൽ അധികൃതർ. രാത്രിയുറക്കത്തിന് ഓക്സിജൻ മാസ്ക് ജോർജിന് അനുവദിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ജില്ലാ ജയിലിൽ നിന്ന് കൂടുതൽ സംവിധാനങ്ങളുള്ള സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ചാണ്  ഓക്സിജൻ മാസ്ക് അനുവദിച്ചത്.സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലാണ് ജോർജ്.ആശുപത്രി ബെഡ്, ഫാൻ , ടേബിൾ, കസേര എന്നിവ ജോർജിനുള്ള മുറിയിലുണ്ട്.രാത്രി ഭക്ഷണം ചപ്പാത്തിയും വെജിറ്റബിൾ കറിയുമായിരുന്നു.

  ആർ പി 5636 എന്നതാണ് സെൻട്രൽ ജയിലിൽ ജോർജിന്റെ നമ്പർ. റിമാൻഡിൽ ആയി  ആദ്യം ജില്ലാ ജയിലിൽ എത്തിയ ജോർജിന് ജയിൽ ഭക്ഷണം നൽകി. ഇന്നലത്തെ മെനു  അനുസരിച്ചുള്ള ഭക്ഷണമാണ് നൽകിയത്. ചോറ് സാമ്പാർ അവിയൽ തൈര് എന്നിങ്ങനെയായിരുന്നു ഉച്ചഭക്ഷണം. ആർ ബാലകൃഷ്ണപിള്ള, മുൻ ഐജി ലക്ഷ്മണ, എം വി ജയരാജൻ എന്നിവർ കിടന്ന മുറിയിലാണ് പിസി ജോർജ്. ജോർജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

  തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നടത്തിയ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ റിവിഷൻ ഹർജിയാണ് ആദ്യം പരിഗണിക്കുക. രാവിലെ പത്തേകാലിന് ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസ് പരിഗണിക്കുന്നത്. ഇതേ കേസിൽ പി സി ജോർജിന്‍റെ ജാമ്യാപേക്ഷയും വെണ്ണല കേസിലെ മുൻകൂർ ജാമ്യ ഹർജിയും മറ്റൊരു ബഞ്ച് ഉച്ചയ്ക്ക് പരിഗണിക്കും. തനിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം ഹര്‍ജിയില്‍ വ്യക്തമാക്കി.

  Also Read- 'വിടുവായന്‍മാരെക്കൊണ്ട് ചിലത് പറയിപ്പിച്ചാല്‍ ക്രൈസ്തവമുഖമാകുമെന്ന് കരുതേണ്ട'; BJPക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

  തിരുവനന്തപുരം വിദ്വേഷ കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും വഞ്ചിയൂർ കോടതിയുടെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ല എന്നുമാണ് പി സി യുടെ വാദം. ഈ സാഹചര്യത്തിൽ വഞ്ചിയൂർ കോടതി ഉത്തരവ് റദ്ദാക്കണമെന്നു ജോർജ് ഹർജിയിൽ പറയുന്നു. അതേസമയം കസ്റ്റഡ‍ിയിൽ വേണമെന്ന ആവശ്യമാണ് പ്രോസിക്യൂഷൻ മുന്നോട്ട് വയ്ക്കുന്നത്. കേസിൽ വീഡിയോ അടക്കം കൈയ്യിൽ ഉള്ളപ്പോൾ എന്തിനാണ് പ്രതിയെ കസ്റ്റഡിയിൽ വെക്കുന്നതെന്ന ഹൈകോടതിയുടെ ചോദ്യത്തിലെ സർക്കാർ മറുപടിയും ഇതിൽ നിർണായകമാകും.

  തീവ്രവാദിയോടെന്ന പോലെ പൊലീസ് പെരുമാറിയെന്നും ജാമ്യം നിഷേധിച്ചത് നിയമപരമല്ല എന്നും പിസിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
  Published by:Anuraj GR
  First published: