പൂജാരിയുടെ ഭീഷണി; കന്യാസ്ത്രീ കേസിൽ ഇടപെട്ടതിന് നൽകിയ ക്വട്ടേഷൻ : പി സി ജോർജ്
പൂജാരിയുടെ ഭീഷണി; കന്യാസ്ത്രീ കേസിൽ ഇടപെട്ടതിന് നൽകിയ ക്വട്ടേഷൻ : പി സി ജോർജ്
'ഗുണ്ടകളെ ഗുണ്ടായിസം കൊണ്ട് തന്നെയാണ് നേരിടേണ്ടത്. അല്ലാതെ വെട്ടാൻ വരുന്ന പോത്തിനോട് പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും നാമത്തിൽ ആമിൻ എന്നു പറഞ്ഞാൽ നടക്കില്ല'
തിരുവനന്തപുരം : ബിഷപ്പ് ഫ്രാങ്കോയെ രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് അധോലോക നായകൻ രവി പൂജാരി തന്നെ ഭീഷണിപ്പെടുത്തിയതെന്ന് പി.സി.ജോർജ്. പി.സിയെ വിളിച്ച് ഭീഷണിപ്പെടുത്തിയത് രവി പൂജാരി തന്നെയെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തലുമായി പി.സി എത്തിയിരിക്കുന്നത്.
ഇംഗ്ലീഷ്, ഹിന്ദി,ഭാഷകളിലായാണ് ഭീഷണി കോൾ എത്തിയത്. ഒരു കോളിൽ ഫ്രാങ്കോ മെത്രാൻ എന്ന പരാമർശം ഉണ്ടായി. ഇതാണ് കന്യാസ്ത്രീ കേസുമായി ബന്ധപ്പെട്ടുള്ള ക്വട്ടേഷനാണ് ഭീഷണിക്ക് കാരണമായെതന്ന് വ്യക്തമായത്. മക്കളുടെ പേരെടുത്ത് പറഞ്ഞ് ഒരാളെ കൊല്ലുമെന്നായിരുന്നു ഭീഷണി. ഇതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പഠിക്കുന്ന ഇളയ മകന് അവൻ അറിയാതെ തന്നെ സുരക്ഷ ഏർപ്പെടുത്തി. ഇത്തരത്തിലൊരു ഭീഷണി കോൾ വന്ന വിവരം അവനെ അറിയിക്കാതെയായിരുന്നു സുരക്ഷ ഒരുക്കിയത്. മൂത്ത മകന്റെ കൂടെ സുരക്ഷയ്ക്ക് എപ്പോഴും ആളുണ്ടാകും അതുകൊണ്ട് തന്നെ ഭയപ്പെടേണ്ട കാര്യമുണ്ടെന്ന് തോന്നിയില്ല.
ഗുണ്ടകളെ ഗുണ്ടായിസം കൊണ്ട് തന്നെയാണ് നേരിടേണ്ടത്. അല്ലാതെ വെട്ടാൻ വരുന്ന പോത്തിനോട് പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും നാമത്തിൽ ആമിൻ എന്നു പറഞ്ഞാൽ നടക്കില്ല പകരം കല്ലെറിഞ്ഞാൽ ഓടും അതാണ് എന്റെ പോളിസി. ഗുണ്ടായിസമെങ്കിൽ ഗുണ്ടായിസം.. പി.സി.ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.