• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ജോസഫിനോട് കൊടും ക്രൂരത'; മാണിയുടെ ശ്രമം വാസവനെ വിജയിപ്പിക്കാനെന്ന് പി സി ജോർജ്

'ജോസഫിനോട് കൊടും ക്രൂരത'; മാണിയുടെ ശ്രമം വാസവനെ വിജയിപ്പിക്കാനെന്ന് പി സി ജോർജ്

പി ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

malayalamnews18.com

malayalamnews18.com

  • News18
  • Last Updated :
  • Share this:
    കോട്ടയം: കേരള കോൺഗ്രസിലെ മുതിർന്ന നേതാവ് പി ജെ ജോസഫിനോട് കെ എം മാണി കാട്ടിയത് കൊടുംക്രൂരതയെന്ന് ജനപക്ഷം നേതാവ് പി സി ജോർജ്. കോട്ടയത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിയായ വി എൻ വാസവനെ ജയിപ്പിക്കാനാണ് കെ എം മാണിയുടെ ശ്രമമെന്നും പി സി ജോർജ് ന്യൂസ് 18നോട് പറഞ്ഞു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വി എൻ‌ വാസവൻ കെ എം മാണി വിഭാഗത്തെ സഹായിച്ചിരുന്നു. ഇപ്പോൾ പ്രത്യുപകാരം ചെയ്യാനാണ് ശ്രമിക്കുന്നത്. തോമസ് ചാഴിക്കാടനെയോ സ്റ്റീഫൻ ജോർജിനെ നിർത്തി തോൽപ്പിക്കാനാണ് മാണി ആഗ്രഹിക്കുന്നതെന്നും ജോർജ് പറഞ്ഞു.

    കോട്ടയം സീറ്റിൽ കെ എം മാണി വിഭാഗം തന്നെ മത്സരിക്കാൻ തീരുമാനിച്ചിരുന്നു, കോട്ടയത്ത് സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടക്കുന്നതിനിടെ കെ എം മാണിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പരമ്പരാഗതമായി മാണി വിഭാഗം മത്സരിച്ച സീറ്റാണ്. ഇതും വിവിധ മണ്ഡലം കമ്മിറ്റികളുടെയും നിലപാട് അംഗീകരിച്ചുകൊണ്ടാണ് പി ജെ ജോസഫിന്റെ സ്ഥാനാർത്ഥിത്വം തള്ളിയത്. സ്ഥാനാർഥിയെ സംബന്ധിച്ച് വൈകാതെ പ്രഖ്യാപനം ഉണ്ടാകും. പി ജെ ജോസഫ് വിഭാഗം ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല.

    First published: