• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കേരള കോൺഗ്രസ് തർക്കം രൂക്ഷം; വർക്കിങ് ചെയർമാനാണ് പരമാധികാരമെന്ന് പി.ജെ. ജോസഫ്

തർക്കം തുടരുകയാണെങ്കിലും പി.ജെ ജോസഫിന് നിയമസഭയില്‍ മുന്‍നിര സീറ്റ് തന്നെ അനുവദിക്കാൻ സീപക്കർ തീരുമാനിച്ചു

news18
Updated: June 10, 2019, 11:35 AM IST
കേരള കോൺഗ്രസ് തർക്കം രൂക്ഷം; വർക്കിങ് ചെയർമാനാണ് പരമാധികാരമെന്ന് പി.ജെ. ജോസഫ്
പി.ജെ ജോസഫ്
  • News18
  • Last Updated: June 10, 2019, 11:35 AM IST IST
  • Share this:
തിരുവനന്തപുരം: കേരള കോൺഗ്രസിലെ തർക്കം കൂടുതൽ രൂക്ഷമാവുന്നു. റോഷി അഗസറ്റിന്റെ അനുനയ നീക്കം തള്ളി പി ജെ ജോസഫ് രംഗത്തെത്തി. പാർട്ടി ചെയർമാന്റെ അഭാവത്തിൽ വർക്കിങ്ങ് ചെയർമാനാണ് പരമാധികാരമെന്നാണ് പിജെ ജോസഫിന്റെ മറുപടി. അതേസമയം നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാൻ കൂടുതൽ സമയം വേണമെന്ന പിജെ ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങളുടെ ആവശ്യം സ്പീക്കർ അംഗീകരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

നേരത്തെ പാർട്ടി ചെയർമാൻ സ്ഥാനം വിട്ട് നൽകിയാൽ കക്ഷി നേതാവായി ജോസഫിന് തുടരാമെന്ന് റോഷി അഗസ്റ്റിൻ നിലപാടെടുത്തിരുന്നു. തർക്കം തുടരുകയാണെങ്കിലും പി.ജെ ജോസഫിന് നിയമസഭയില്‍ മുന്‍നിര സീറ്റ് തന്നെ അനുവദിക്കാൻ സീപക്കർ തീരുമാനിച്ചു.
First published: June 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...