നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'പി.ജെ ജോസഫിനെ പാർലമെന്ററി നേതാവായി അംഗീകരിക്കരുത്'; സ്പീക്കർക്ക് ജോസ് വിഭാഗത്തിന്റെ കത്ത്

    'പി.ജെ ജോസഫിനെ പാർലമെന്ററി നേതാവായി അംഗീകരിക്കരുത്'; സ്പീക്കർക്ക് ജോസ് വിഭാഗത്തിന്റെ കത്ത്

    ജോസ് കെ. മാണി പക്ഷത്തുള്ള ഡോ എന്‍. ജയരാജ് എംഎല്‍എയാണ് കത്ത് നല്‍കിയത്.

    News18

    News18

    • Share this:
      കോട്ടയം:  കട്ടപ്പന സബ് കോടതി വിധിക്കു പിന്നാലെ പി.ജെ ജോസഫിനെതിരെ സ്പീക്കർക്ക് കത്ത് നൽകി ജോസ് കെ. മാണി വിഭാഗം. രണ്ടില ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ ഉത്തരവ് വരുന്നത് വരെ ജോസഫിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും മോന്‍സ് ജോസഫിനെ പാര്‍ട്ടി വിപ്പുമായി തെരഞ്ഞടുത്തത് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ജോസ് കെ. മാണി പക്ഷത്തുള്ള ഡോ എന്‍. ജയരാജ് എംഎല്‍എയാണ് കത്ത് നല്‍കിയത്.

      ജോസഫ് വിളിച്ചു ചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചട്ടം ലംഘിച്ചുള്ളതും നിയമവിരുദ്ധവുമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചെയര്‍മാന്റെ താത്കാലിക ഒഴിവില്‍ മാത്രമാണ് വര്‍ക്കിംഗ് ചെയര്‍മാന് ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയുകയുള്ളുവെന്ന് കട്ടപ്പന സബ് കോടതിയുടെ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ളത് ചെയര്‍മാന്റെ സ്ഥിരം ഒഴിവാണ്. സ്ഥിരം ഒഴിവുള്ളപ്പോള്‍ വര്‍ക്കിംഗ് ചെയര്‍മാന് ചെയര്‍മാന്റെ ചുമതലകള്‍ നിറവേറ്റാനാകില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

      രണ്ടില ചിഹ്നം അനുവദിക്കുന്നതില്‍ തെരഞ്ഞടുപ്പ് കമ്മീഷന്റെ തീരുമാനം വരുന്നത് വരെ നിലവിലെ തുടരണമെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ സ്പീക്കര്‍ക്ക് നവംബര്‍ ഒന്നിന് കത്ത് നൽകിയിരുന്നു. ഈ കത്തിലെ ആവശ്യത്തിനു  വിരുദ്ധമായി  ജോസഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി അദ്ദേഹം സ്വയം അവരോധിതനായിരിക്കുകയാണെന്നും എൻ ജയരാജ് പറയുന്നു.

      Also Read പി ജെ ജോസഫ് കേരള കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ്

      കെ.എം. മാണിയുടെ വിയോഗത്തെ തുടർന്ന് കേരള കോണ്‍ഗ്രസ് എമ്മില്‍ പാര്‍ലെമെന്ററി പാര്‍ട്ടി ലീഡറുടെ ഒഴിവുണ്ട്. വിപ്പിന്റെ ഒഴിവില്ല. പാര്‍ട്ടി വിപ്പിനെ തെരഞ്ഞടുക്കേണ്ട സാഹചര്യവും നിലവിലില്ല. റോഷി അഗസ്റ്റിനെ  വിപ്പായി തെരഞ്ഞടുത്തത് ചെയര്‍മാനായിരുന്ന കെ.എം മാണിയാണ്. റോഷി അഗസ്റ്റിനെ വിപ്പ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് യാതൊരു അറിയിപ്പും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നു.

      Also Read കേരള കോൺഗ്രസ് ഭരണഘടന ജോസ് കെ മാണി അംഗീകരിക്കാത്തതാണ് പ്രശ്നങ്ങൾ വഷളാക്കിയത്: പിജെ ജോസഫ്

      ഒക്ടോബര്‍ 19 ന് പി ജെ ജോസഫ് ഇറക്കിയ നേട്ടീസിലും വിപ്പിനെ തെരഞ്ഞടുക്കുന്ന കാര്യം പറഞ്ഞിട്ടില്ല.  ജോസഫ് വിളിച്ച യോഗം ചിഹ്നങ്ങള്‍ അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ഉത്തരവിന് വിരുദ്ധമാണ്. ഈ സാഹചര്യത്തില്‍ ജോസഫിന്റെ തീരുമാനം നിയമസഭ അംഗീകരിക്കരുതെന്ന് ജോസ് വിഭാഗം സ്പീക്കറോട് ആവശ്യപ്പെട്ടു.

      First published:
      )}