• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സി.എഫ് തോമസിനെ ചെയര്‍മാനായി പ്രഖ്യാപിക്കും; 23 ശേഷം കേരള കോൺഗ്രസിൽ ജോസഫിന്റെ വെട്ടിനിരത്തല്‍

ഈ മാസം 26-ന് മുൻപ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പാര്‍ട്ടിയെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അറിയിക്കണമെന്നിരിക്കെയാണ് പുതിയ നീക്കം.

news18-malayalam
Updated: November 8, 2019, 3:58 PM IST
സി.എഫ് തോമസിനെ ചെയര്‍മാനായി പ്രഖ്യാപിക്കും; 23 ശേഷം കേരള കോൺഗ്രസിൽ ജോസഫിന്റെ വെട്ടിനിരത്തല്‍
ജോസ് കെ മാണിയും പി ജെ ജോസഫും
  • Share this:
കോട്ടയം: കേരള കോണ്‍ഗ്രസിലെ തര്‍ക്കം തുടരുന്നതിനിടെ നിർണായക രാഷ്ട്രീയ നീക്കത്തിനൊരുങ്ങി പി.ജെ ജോസഫ് ക്യാമ്പ് . ജോസ്. കെ മാണിയെ പിന്തുണയ്ക്കുന്നവരെ വെട്ടി നിരത്തി സംസ്ഥാന കമ്മിറ്റി വിപുലീകരിക്കാണാണ് ജോസഫ് വിഭാഗം നീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ള നേതാക്കളെ പങ്കെടുപ്പിച്ച് കോട്ടയത്ത് നേതൃയോഗം നടത്തിയത്.

വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനത്തിരുന്ന് പി.ജെ ജോസഫ് നിർണായക തീരുമാനങ്ങൾ എടുക്കുന്നതിനെതിരെ ജോസ് വിഭാഗം വഞ്ചിയൂര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ കേസിൽ ഈ  മാസം 23ന് അന്തിമ വിധി വരും. ഈ വിധിക്കുശേഷം പുതിയ കമ്മറ്റി ഉണ്ടാക്കാനാണ് ജോസഫിന്റെ തീരുമാനം.

കട്ടപ്പന കോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും അനുകൂല വിധികൾ ജോസഫിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. പുതിയ കമ്മറ്റി പ്രഖ്യാപിച്ചാല്‍ സംസ്ഥാന കമ്മിറ്റി യോഗം വിളിച്ച് സി.എഫ് തോമസിനെ പാർട്ടി ചെയര്‍മാനായി തെരഞ്ഞെടുക്കും. ഈ മാസം 26-ന് മുൻപ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പാര്‍ട്ടിയെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അറിയിക്കണമെന്നിരിക്കെയാണ് പുതിയ നീക്കം.

Also Read പി ജെ ജോസഫ് കേരള കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ്

നേരത്തെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായിരുന്ന സി.എസ് തോമസിനെ വീണ്ടും ആ പദവിയിൽ എത്തിക്കുന്നതോടെ  പാര്‍ട്ടിയുടെ വേരുകള്‍ സംബന്ധിച്ച് തര്‍ക്കത്തിനും പരിഹാരമാകുമെന്നാണ് ജോസഫിന്റെ കണക്ക് കൂട്ടൽ. പുതിയ കമ്മറ്റി നിലവിൽ വരുന്നതോടെ ജോസ് വിഭാഗത്തിൽ നിന്നും കൂടുതല്‍ നേതാക്കള്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയും ജോസഫിനുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 8, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍